കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്
Apr 25, 2026 03:40 PM | By Remya Raveendran

തിരുവനന്തപുരം  :  കൊടും ചൂടിൽ ആശ്വാസമായി മഴ വരുന്നു. ഈ മാസം 29ന് മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.നാല് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാം. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഇന്ന് (25/04/2026) & 26/04/2026 വരെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസുമാണ്.പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയുമാണ്. കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസുമാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Rainalert

Next TV

Related Stories
കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

Apr 25, 2026 05:24 PM

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന്...

Read More >>
ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

Apr 25, 2026 04:38 PM

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക്...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 02:44 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 25, 2026 02:14 PM

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന...

Read More >>
തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

Apr 25, 2026 02:10 PM

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ...

Read More >>
കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ മൊഴി

Apr 25, 2026 02:02 PM

കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ മൊഴി

കരിങ്കൊടി പ്രതിഷേധം:കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലും;ഗൺമാൻ്റെ പരാതിക്ക് വിരുദ്ധമായി വീണാജോർജിൻ്റെ...

Read More >>
Top Stories

News Roundup