അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത് കോൺഗ്രസ്‌

അപ്രഖ്യാപിത നിയന്ത്രണം:വൈദ്യുതി ഭവനിൽ മെഴുകുതിരി നൽകി യൂത്ത് കോൺഗ്രസ്‌
Apr 25, 2026 01:56 PM | By Remya Raveendran

കണ്ണൂർ : നിരന്തരമായി ഉണ്ടാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി വൈദ്യുതി ഭവനിൽ മെഴുകുതിരി സമർപ്പിച്ച് വേറിട്ട സമരം നടത്തി. പത്ത് വർഷമായി പവർ കട്ട് ഇല്ലാത്ത കേരളം എന്ന പരസ്യം ചെയ്യുന്ന സർക്കാർ ഈ കൊടും ചൂടിലും, തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളി ആണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട്‌ വിജിൽ മോഹനൻ പറഞ്ഞു. വൈദ്യുതി ഭവന് മുമ്പിൽ മെഴുകുതിരി കത്തിച്ചും കെ എസ് ഇ ബി ജീവനക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും വിതരണം ചെയ്തും യൂത്ത് കോൺഗ്രസ്‌ വേറിട്ട സമരം നടത്തി. സംസ്ഥാന സെക്രട്ടറി റോബർട്ട്‌ വെള്ളാംവെള്ളി, ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ:അശ്വിൻ സുധാകർ ജില്ലാ ഭാരവാഹികളായ വിപിൻ ജോസഫ്, സുബീഷ് മര ക്കാർക്കണ്ടി,എം കെ വരുൺ, അൻഫീർ ചാലാട്, പ്രകീർത്ത് മുണ്ടേരി, സാക്കിയ ജഫ്ന,ടോണി കേളകം എന്നിവർ നേതൃത്വം നൽകി.

Youthcongress

Next TV

Related Stories
കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

Apr 25, 2026 05:24 PM

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന് സംശയം

കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ; സൂര്യാതപമേറ്റെന്ന്...

Read More >>
ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

Apr 25, 2026 04:38 PM

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക് ദാരുണാന്ത്യം

ഉടുമ്പന്‍ചോലയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് ഏലത്തോട്ടത്തിലേക്ക് മറിഞ്ഞു; ഒരാള്‍ക്ക്...

Read More >>
കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 25, 2026 03:40 PM

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

കൊടുംചൂടിൽ ആശ്വാസമായി മഴ!; മറ്റന്നാൾ മുതൽ മഴ പെയ്യും, കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ...

Read More >>
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

Apr 25, 2026 02:44 PM

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിലക്ക്, പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി...

Read More >>
കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

Apr 25, 2026 02:14 PM

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കണ്ണൂർ കാൾട്ടെക്സിൽ ലിഫ്റ്റിൽ കുടുങ്ങിയ രണ്ടുപേരെ അഗ്നിശമനസേന...

Read More >>
തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

Apr 25, 2026 02:10 PM

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ തട്ടകം

തെക്കേഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ ; പൂരാവേശത്തിൽ ശക്തന്റെ...

Read More >>
Top Stories

News Roundup