കെ സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുൽ ഗാന്ധി. നിർണ്ണായക കൂടിക്കാഴ്ച നടക്കുന്നത് രാഹുൽ ഗാന്ധിയുടെ വസതിയിലാണ്. അതേ സമയം എന്തിനാകും രാഹുൽ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. വളരെ പെട്ടെന്നാണ് കെസി വീട്ടിൽ നിന്ന് ഇറങ്ങിയത്. ദീപാ ദാസ് മുൻഷിയും മുകുൾ വാസ്നിക്കും ഡില്ലിയിൽ നിന്ന് തിരിച്ചിട്ടില്ല. അവർ ഡില്ലിയിൽ തന്നെ തുടരുകയാണ്.
ചാർട്ടേഡ് ഫ്ലൈറ്റിലാകുമോ ഇരുവരുടെയും യാത്രയെന്നും ആ യാത്രയിൽ കേരളത്തിലേക്ക് കെസിയും വരുമോ എന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് കോൺഗ്രസ് നിയമസഭ കക്ഷി യോഗം വിളിച്ചിരിക്കുന്നത്.
Rahul Gandhi summons KC Venugopal; crucial meeting at Rahul's residence






.jpeg)





.jpeg)
.jpeg)


.jpeg)





















