കോഴിക്കോട്: ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. മഡിവാളയില്‍ താമസിക്കുന്ന സുല്‍ത്താന്‍ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും പരാതി സ്വീകരിക്കാനോ മെഡിക്കല്‍ പരിശോധനയ്‌ക്കോ പൊലീസ് തയ്യാറായില്ലന്നും പെണ്‍കുട്ടി ആരോപണം ഉന്നയിക്കുന്നു. ഇപ്പാഴും പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും പറഞ്ഞു.ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി. മഡിവാളയില്‍ താമസിക്കുന്ന സുല്‍ത്താന്‍ബത്തേരി സ്വദേശി ഹൈനസിനെതിരെയാണ് പരാതി. പൊലീസില്‍ പരാതിപ്പെട്ടിട്ടും പരാതി സ്വീകരിക്കാനോ മെഡിക്കല്‍ പരിശോധനയ്‌ക്കോ പൊലീസ് തയ്യാറായില്ലന്നും പെണ്‍കുട്ടി ആരോപണം ഉന്നയിക്കുന്നു. ഇപ്പാഴും പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പെണ്‍കുട്ടിയും സുഹൃത്തുക്കളും പറഞ്ഞു.സുഹൃത്തുക്കള്‍ നടത്തുന്ന കഫേയില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്ന 20 കാരിയാണ് പീഡനത്തിനിരയായത്. കഫേ തുടങ്ങാന്‍ സഹായിച്ച വയനാട് ബത്തേരി സ്വദേശി ഹൈനസ് ആണ് കുട്ടിയെ പീഡിപ്പിച്ചത്. ഈ മാസം പന്ത്രണ്ടിനാണ് സംഭവം. കഫേ നഷ്ടമായതോടു കൂടി വില്‍ക്കാന്‍ സഹായിക്കാം എന്ന് പറഞ്ഞ് ഹൈനസ് ഇവരോടൊപ്പം കൂടി. സുഹൃത്തുക്കളുടെ താമസ സ്ഥലത്ത് പെണ്‍കുട്ടി ഒറ്റയ്ക്കായ സമയത്തായിരുന്നു പീഡനം.പിറ്റേ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം പെണ്‍കുട്ടി മടിവാള പൊലീസില്‍ പരാതി നല്‍കാനായി പോയെങ്കിലും വളരെ മോശം സമീപനമാണ് പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നത്. പരാതി സ്വീകരിക്കാനോ വൈദ്യ പരിശോധന നടത്താനോ പൊലീസ് തയ്യാറായില്ല. ഒടുവില്‍ ഡിസിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടത്.ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചെന്നും എഫ്‌ഐആര്‍ ഇട്ടതിന് പിന്നാലെ ഹൈനസും ഗുണ്ടകളും ചേര്‍ന്ന് പെണ്‍കുട്ടിയേയും സുഹൃത്തുക്കളെയും വീടുകയറി ആക്രമിച്ചു. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഗുണ്ടകളുടെ ഭീഷണിയില്‍ പുറത്തിറങ്ങാന്‍ ആവാത്ത സ്ഥിതി എന്നുമാണ് അതിക്രമത്തിനിരയായ പെണ്‍കുട്ടി പറയുന്നത്.
Bengaluru




.png)





.png)





























