കണ്ണൂർ: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 35 ആം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു .പ്രൊഫ. എ ഡി മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി . നേതാക്കളായ പി ടി മാത്യു , കെ. പ്രമോദ്,വി വി പുരുഷോത്തമൻ , റിജിൽ മാക്കുററി, ടി ജയകൃഷ്ണൻ,പി. മാധവൻ മാസ്റ്റർ, സി. ടി ഗിരിജ, റഷീദ് കവ്വായി, ജോഷി കണ്ടത്തിൽ,കല്ലിക്കോടൻ രാഗേഷ്, ശ്രീജ മഠത്തിൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, കുക്കിരി രാജേഷ്,കെ ഉഷാകുമാരി , സിപി സലീം, പി അനൂപ് , തുടങ്ങിയവർ സംബന്ധിച്ചു.
Rajeevganthiday



.png)





.png)





























