‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ
May 21, 2026 04:09 PM | By Remya Raveendran

ഡൽഹി:   രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ ലഭ്യമാണ്. എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചിലയിടങ്ങളിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്. പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നു. എൽപിജി ഉൽപാദനം വർധിപ്പിച്ചു. കാർഷിക സീസൺ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചിലയിടങ്ങളിൽ ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിച്ചു. അതേസമയം ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കും വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. വർധിച്ച് വരുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വകാര്യ ഇന്റർ സിറ്റി ഓപ്പറേറ്റർമാരെയും സംസ്ഥാനങ്ങളെയുമാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിടുന്നത്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് പൊതുഗതാഗതം പൂർണമായി ഇവി ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.മലിനീകരണം കുറയ്ക്കുക, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. നിർദ്ദേശത്തിന് രൂപം നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും വ്യവസായ പങ്കാളികളുമായും ഈ മാസം കൂടിക്കാഴ്ചകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ബജറ്റ് വലുപ്പം, യോഗ്യമായ വാഹന വിഭാഗങ്ങൾ, സബ്‌സിഡി ഘടന എന്നിവ ചർച്ച ചെയ്തു തീരുമാനിക്കും.

Centralgovt

Next TV

Related Stories
ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു.

May 21, 2026 07:20 PM

ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു.

ആറളം ഫാമിൽ കാട്ടാന ശല്യം തുടർകഥയാകുന്നു....

Read More >>
അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ  പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

May 21, 2026 07:16 PM

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ പുരോഗമിക്കുന്നതായി നിയമ സഹായ സമിതി

അബ്ദുൽ റഹീമിന്റെ മോചനം: നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി നിയമ സഹായ...

Read More >>
'പാൽ വില വർധന കണ്ണിൽ പൊടിയിടൽ മാത്രം'; സംഭരണ വില 10 രൂപ കൂട്ടണമെന്ന് ഫാർമേഴ്സ് അസോസിയേഷൻ

May 21, 2026 04:51 PM

'പാൽ വില വർധന കണ്ണിൽ പൊടിയിടൽ മാത്രം'; സംഭരണ വില 10 രൂപ കൂട്ടണമെന്ന് ഫാർമേഴ്സ് അസോസിയേഷൻ

'പാൽ വില വർധന കണ്ണിൽ പൊടിയിടൽ മാത്രം'; സംഭരണ വില 10 രൂപ കൂട്ടണമെന്ന് ഫാർമേഴ്സ്...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

May 21, 2026 03:52 PM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം...

Read More >>
കേളകത്ത്  കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

May 21, 2026 03:00 PM

കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ' പ്രവർത്തനമാരംഭിച്ചു

കേളകത്ത് കർഷകർക്കായി 'ഇക്കോഷോപ് ബയോ ഇൻപുട് സെന്റർ'...

Read More >>
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

May 21, 2026 02:40 PM

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ്...

Read More >>
Top Stories

News Roundup