കേളകം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്റെ 2026 - 28 വർഷത്തേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പും,വാർഷിക പൊതുയോഗവും , പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി. പുതിയതായി നിർമ്മിച്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ.വി.വി.ഇ.എ എസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി നിർവ്വഹിച്ചു..
ജനറൽ സിക്രട്ടറി സെയ്‌ദുകുട്ടി വെട്ടുകല്ലുംകുഴിയിൽ സ്വാഗതം പറയുകയും, വാർഷിക റിപ്പോർട്ട് അവതരണവും നടത്തി..ചടങ്ങിൽ യൂനിറ്റ് പ്രസിഡണ്ട് കെ.എ യാസീൻ അദ്യക്ഷത വഹിച്ചു. യൂനിറ്റ് ഖജാഞ്ചി വിൻസെന്റ്റ് കട്ടക്കൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.പ്ലസ്‌ടു വിജയിച്ച വ്യാപാരികളുടെ മക്കളെ ജില്ലാ വൈസ് പ്രസിഡണ്ട്എ. സുധാകരൻ ആദരിച്ചു. മേഖല പ്രസിഡണ്ട് എസ്. ജെ. തോമസ്,സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ സി. എം. ജോസഫ്,കൊളക്കാട് യൂണിറ്റ്മനോജ്, കേളകം പഞ്ചായത്ത് യൂനിറ്റ് കമ്മറ്റി പ്രസിഡണ്ട്എം. എസ്. തങ്കച്ചൻ, കണിച്ചാർ യൂനിറ്റ് പ്രസിഡണ്ട് പ്രജിത്ത്,നെടുംപുറം ചാൽ യൂനിറ്റ് പ്രസിഡണ്ട് ദീപേഷ്, വനിത വിംഗ് ഷേർലി സിക്രട്ടറി ജോസഫ്, യൂത്ത് സിംഗ് പ്രസിഡണ്ട്ജോമേഷ്, യൂനിറ്റ് കമ്മറ്റി വൈസ് പ്രസിഡണ്ട്കെ.പി.ഹസ്സൻകുട്ടി, സെക്രട്ടറി വി.ഐ മുഹമ്മദ് സാലി തുടങ്ങിയവർ സംസാരിച്ചു.2026-2028 വർഷത്തെ ഭാരവാഹികൾ: പ്രസിഡണ്ടായി യാസീൻ കാവുങ്കൽ , ജനറൽ സിക്രട്ടരിയായി വി.ഐ സൈദ് കുട്ടി വെട്ടുകല്ലും കുഴിയിൽ, ഖജാഞ്ചിയായി വിൽസൻ കട്ടക്കൽ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.
Content Highlight: Adakkathod







































