ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം

ജില്ലയിൽ ആഹ്ലാദപൂർവ്വം സ്‌കൂൾ പ്രവേശനോത്സവം
Jun 1, 2026 03:13 PM | By Remya Raveendran

കണ്ണൂർ :   അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ കൗതുകത്തോടെ കൺതുറന്നു. വേനലവധിയുടെ ചെറുകാലം കഴിഞ്ഞെത്തിയവർ സൗഹൃദക്കൂട്ടത്തിലേക്ക് വീണ്ടും ചേർന്നണഞ്ഞു. നവാഗതരെ സ്‌കൂളുകളിലേക്ക് ആഘോഷപൂർവ്വം സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രവേശനോത്സവം ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും അരങ്ങേറി.ജില്ലാ സ്‌കൂൾ പ്രവേശനോത്സവം ആയിത്തറ മമ്പറം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ വി.കെ സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിശിഷ്ടാതിഥിയായി. കണ്ണൂർ ഡി.ഡി ഇ ഡി.ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ടി.ഷബ്‌ന ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.രവീന്ദ്രൻ നവാഗതരെ സ്വീകരിച്ചു.ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ. പ്രദീപൻ, ജില്ലാ പഞ്ചായത്ത് അംഗം സിജ രാജീവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഫായിസ് ആരുൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം സൗമ്യ കാരായി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ.വിപിൻ, വാർഡ് മെംബർ വി. സുനിൽ, ആർഡിഡി കെ.വിനോദ് കുമാർ, എസ്.കെ ജയദേവൻ (ഡയറ്റ്), എസ്എസ്‌കെ ഡിപിസി കെ.വി.ദീപേഷ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ. സുരേന്ദ്രൻ, ഡിഇഒ എ. പ്രശാന്ത്, എഇഒ കെ ബിന്ദു, അബ്ദുൾമുനീർ (ബി.പി.സി), എം. രജീഷ്, എം.കെ. സുധീർകുമാർ, വിനോദൻ നന്ദിയത്ത്, പി.ടി. ശ്രീലത, എം.ജിഷ, എകെ ബീന, എം.കെ അരുണ, സിദ്ദിഖ് കൂടത്തിൽ, ജീവാനന്ദ് എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാലക്ഷ്മി സ്വാഗതവും പ്രോഗ്രാം കൺവീനർ പി.എം സജിത്കുമാർ നന്ദിയും പറഞ്ഞു. പെൺപൊലിക മങ്ങാട്ടിടത്തിന്റെ ശിങ്കാരിമേളം, എസ്. എസ്.കെ കണ്ണൂർ രാഗലയം മ്യൂസിക് ഇവന്റ് അവതരിപ്പിച്ച സംഗീതവിരുന്ന് എന്നിവ അരങ്ങേറി.

Content Highlight: Schoolday

Next TV

Related Stories
കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

Jun 1, 2026 05:21 PM

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം...

Read More >>
കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Jun 1, 2026 05:06 PM

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

കണിച്ചാർ സ്കൂളിൽ പ്രവേശനോത്സവവും പ്രതിഭകളെ ആദരിക്കലും...

Read More >>
കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

Jun 1, 2026 03:57 PM

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ നടന്നു.

കൊട്ടിയൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തലക്കാണി ഗവ.യു.പി സ്കൂളിൽ...

Read More >>
തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

Jun 1, 2026 03:02 PM

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ സാധ്യത

തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്; കെ അണ്ണാമലൈ ബിജെപി വിടുന്നു? രജനീകാന്തുമായി കൂടിക്കാഴ്ച നടത്തിയേക്കും; പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍...

Read More >>
മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

Jun 1, 2026 02:52 PM

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

മട്ടന്നൂർ ഷുഹൈബ് വധക്കേസ്; പ്രതിഭാഗത്തിന് തിരിച്ചടി, വിചാരണക്കോടതി മാറ്റണമെന്ന ഹർജി...

Read More >>
സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

Jun 1, 2026 02:35 PM

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

സിഎംആര്‍എല്ലിന് താത്ക്കാലിക ആശ്വാസം; വെള്ളിയാഴ്ച വരെ തുടര്‍നടപടി എടുക്കരുതെന്ന് ഇ ഡിക്ക് നിര്‍ദേശം നല്‍കി...

Read More >>
Top Stories

News Roundup

GCC News