കൊട്ടിയൂർ : കൊട്ടിയൂർ എൻ എസ് എസ് കെ യു.പി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ബിനോയി കുമ്പുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ജോണി ആമക്കാട്ട് ഉദ്ഘാടനം ചെയ്തു. മഴവിൽ മനോരമ കോമഡി താരം രതീഷ് കലാഭവൻ മുഖ്യാതിഥിയായി. സ്കൂൾ മാനേജർ കെ സുനിൽകുമാർ, ഹെഡ്മിസ്ട്രസ് സുമിത എസ് ,ജിഷാറാണി വി എസ് എന്നിവർ സംസാരിച്ചു. തുടർന്ന് മധുരവിതരണവും നടന്നു.
Content Highlight: Kottiyoornsskups







































