CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം

CJP പ്രതിഷേധത്തിനിടെ ആനി രാജയ്ക്ക് നേരെ കയ്യേറ്റശ്രമം; ആക്രമണം പൊലീസ് ഒത്താശയോടെയെന്ന് ആരോപണം
Jun 6, 2026 03:38 PM | By Remya Raveendran

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ, സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആർഎസ്എസ് പ്രവർത്തകർ തന്നെ പിടിച്ചു തള്ളിയെന്നും കൂടെയുള്ളവരെ തള്ളി താഴെയിട്ടെന്നും ആനി രാജ പറഞ്ഞു. രണ്ട് നേതാക്കൾക്ക് പരുക്കേറ്റു. മഹിളാ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി നിഷ സിദ്ധുവിനും എഐഎസ്എഫ് നേതാവ് സായിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികൾക്ക് പൊലീസ് ഒത്താശയുണ്ടെന്നും ആനി രാജ ആരോപിച്ചു.കയ്യേറ്റ ശ്രമത്തിൽ ആനി രാജ പരാതി നൽകി. അസാദി മുദ്രാവാക്യം വിളിച്ചതിനാണ് കയ്യേറ്റ ശ്രമം നടന്നത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആണ് പോലീസ് സ്വീകരിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ആക്രമണം നടത്തിയ ആളുകൾ സ്ഥിരമായി സർക്കാർ വിരുദ്ധ സമരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ എത്താറുണ്ട് എന്നും ആനി രാജ ആരോപിച്ചു. കേന്ദ്രവിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ന് രാവിലെയാണ് അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ഡൽഹിയിലെത്തിയത്.കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ ഇംഗ്ലീഷ്, ഹിന്ദി ചാനലുകൾക്കെതിരെ മുദ്രാവാക്യം വിളിച്ചു. സിജെപി പ്രതിഷേധത്തിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ ബജ്റംഗ്ദൾ പ്രവർത്തകരെ പൊലീസ് തിരിച്ചയച്ചിരുന്നു. വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതിഷേധം.

Content Highlight: Cjpmeeting

Next TV

Related Stories
പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

Jun 6, 2026 05:27 PM

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും നടന്നു

പ്രവാസിലീഗ് പ്രതിനിധി സമ്മേളനവും അംഗത്വവിതരണ ക്യാമ്പയിൻ ഉദ്ഘാടനവും...

Read More >>
കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

Jun 6, 2026 05:06 PM

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി

കണ്ണൂർ ജില്ലാ കലക്ടർ കൊട്ടിയൂർ സന്ദർശിച്ച് വകുപ്പുകളുടെ പ്രവർത്തനം...

Read More >>
കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 6, 2026 04:52 PM

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും ഷിഗെല്ല; രണ്ടു പേര്‍ക്ക് രോഗം...

Read More >>
കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

Jun 6, 2026 04:23 PM

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന് വീണു

കനത്ത മഴയിലും കാറ്റിലും കണ്ണൂർ ചിറക്കൽ ചാമുണ്ഡി കോട്ടത്തെ പൈതൃക മണ്ഡപം തകർന്ന്...

Read More >>
‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

Jun 6, 2026 03:57 PM

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

‘ബെന്നി തോമസിനെ ബന്ധു എന്ന നിലയിൽ അല്ല നിയമിച്ചത്; രാഷ്ട്രീയ പ്രവർത്തനത്തിൽ നല്ല ട്രാക്ക് റെക്കോർഡ്’: ന്യായീകരിച്ച് മന്ത്രി സണ്ണി...

Read More >>
വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

Jun 6, 2026 03:43 PM

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ...

Read More >>
Top Stories

GCC News

Entertainment News