കണ്ണൂർ: വീട്ടുമുറ്റത്ത് എത്തിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കണ്ണൂർ പാടിയോട്ടുചാലിലെ ശ്രീജയുടെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടതോടെ വീട്ടുകാർ സ്നേക്ക് റെസ്ക്യൂവർ അനീഷ് ഏച്ചിലാംപാറയെ വിവരം അറിയിച്ചു. തുടർന്ന് അനീഷിന്റെ നേതൃത്വത്തിൽ പി.കെ.വി. റഷീദിന്റെ സഹായത്തോടെ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി. പിന്നീട് പാമ്പിനെ വനമേഖലയിൽ വിട്ടയക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
Content Highlight: Snakeatkannur







































