‘സലിം കുമാർ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വിഡി സതീശൻ

‘സലിം കുമാർ അതുല്യ പ്രതിഭ, നഷ്ടപ്പെട്ടത് സഹോദര തുല്യനെ’; മുഖ്യമന്ത്രി വിഡി സതീശൻ
Jun 7, 2026 02:09 PM | By Remya Raveendran

കൊച്ചി: മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നൽകാൻ സാംസ്‌കാരിക കേരളം. പൊതുദർശനം നടക്കുന്ന പറവൂർ ടൗൺഹാളിൽ മുഖ്യമന്ത്രി വിഡി സതീശനെത്തി അന്തിമോപചാരം അർപ്പിച്ചു. സഹോദര തുല്യനെയാണ് നഷ്ടപ്പെട്ടതെന്നും സലിംകുമാർ അതുല്യപ്രതിഭയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് സംഘർഷനിർഭരമായ സാഹചര്യങ്ങളിലും മലയാളികളെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിക്കാൻ കഴിവുള്ള നർമ ബോധമുള്ള കലകാരനായിരുന്നു അദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഹാസ്യ നടൻ മാത്രമല്ല, അതിനേക്കാൻ വലിയ നടനാണെന്ന് അദേഹം തെളിയിച്ചിട്ടുണ്ട്. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് സലിംകുമാർ. മലയാളിക്ക് എന്ന് പറഞ്ഞാൽ അതിൽ ഒരാൾ അദേഹമായിരുന്നു. തനിക്ക് വ്യക്തിപരമായ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുടുംബവുമായി ആത്മബന്ധമുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഒപ്പമുണ്ടായിരുന്നു. ഒരാവശ്യത്തിനും അദേഹം വിളിക്കാറില്ലായിരുന്നു. ഉറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു സലിം കുമാറെന്ന് വിഡി സതീശൻ പറഞ്ഞു.ഇന്നലെ രാത്രി അന്തരിച്ച സലിംകുമാറിന്റെ ഭൗതികശരീരം, രാവിലെ എട്ടുമണിക്ക് ശേഷമാണ് പറവൂർ ടൗൺഹാളിലേക്ക് കൊണ്ടുപോയത്. ജന്മനാടായ പറവൂരിൽ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സലിം കുമാറാന് വിട നൽകാനെത്തിയത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാർ കടുത്ത പനിയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.43 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

Content Highlight: Vdsatheesanaboutsalimkumar

Next TV

Related Stories
കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ് നടന്നു

Jun 7, 2026 11:21 PM

കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ് നടന്നു

കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ്...

Read More >>
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

Jun 7, 2026 05:18 PM

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും...

Read More >>
‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Jun 7, 2026 04:41 PM

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി...

Read More >>
ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

Jun 7, 2026 04:12 PM

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി...

Read More >>
സലിം കുമാർ സിനിമ മേഖലയിലെ അതികായൻ; അനുശോചിച്ച് രാഹുൽ ​ഗാന്ധി

Jun 7, 2026 04:02 PM

സലിം കുമാർ സിനിമ മേഖലയിലെ അതികായൻ; അനുശോചിച്ച് രാഹുൽ ​ഗാന്ധി

സലിം കുമാർ സിനിമ മേഖലയിലെ അതികായൻ; അനുശോചിച്ച് രാഹുൽ...

Read More >>
വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

Jun 7, 2026 02:38 PM

വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി...

Read More >>
Top Stories

News Roundup

GCC News