കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ് നടന്നു

കൊട്ടിയൂരിൽ ഭക്തിനിർഭരമായ ഇളനീർവെപ്പ് നടന്നു
Jun 7, 2026 11:21 PM | By sukanya

കൊട്ടിയൂരിൽ ഇളനീർവെപ്പ് നടന്നു. സന്ധ്യയോടെ തന്നെ ഇളനീർവെപ്പിന്റെ ജൻമസ്ഥാനീകൻ എരുവട്ടി ആയിരത്തി തണ്ടയാനും സംഘവും എണ്ണയും ഇളനീരുമായി കൊട്ടിയൂർ മന്ദം ചേരിയിൽ എത്തിയിരുന്നു. അതിന് മുൻപായി എല്ലാ ഇളനീർ കാവുകളും മന്ദംചേരിയിൽ എത്തിച്ച് വ്രതക്കാർ ഇളനീർ വെപ്പിന്റെ സമയം കാത്തിരിപ്പ് തുടങ്ങിയിരുന്നു.

സന്നിധാനത്ത് ഇളനീർവെപ്പ് കാണാൻ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. അത്താഴപൂജയും ശീവേലിയും പൂർത്തിയായതോടെ ഇളനീർവെപ്പിനുള്ള 'രാശി' വിളിച്ചു. തുടർന്ന് കാര്യത്ത് കൈക്കോളൻ തിരുവഞ്ചിറയിൽ അമ്മാറക്കല്ലിനും അരയാൽത്തറയ്ക്കും നടുവിലായി 'തട്ടും പോളയും' വിരിച്ചതോടെ ഇളനീർ വെപ്പ് ആരംഭിച്ചു. ആയിരകണക്കിന് ഇളനീരുകളാണ് തിരുവഞ്ചിറയിൽ സമർപ്പിക്കപ്പെട്ടത്. എല്ലാ കാവുകളും സമർപ്പിച്ച് കഴിഞ്ഞതോടെയാണ് ജന്മസ്ഥാനികനായ എരുവട്ടി ആയിരത്തി തണ്ടയാൻ എഴുന്നള്ളിച്ചുകൊണ്ടുവന്ന എണ്ണയും ഇളനീരും മുഖമണ്ഡപത്തിൽ സമർപ്പിച്ചത്. ആ ചടങ്ങോടെ ഇളനീർ വെപ്പ് സമാപിച്ചു.

Content Highlight: Kottiyoor IlaneerVeppu

Next TV

Related Stories
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

Jun 7, 2026 05:18 PM

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൈവ വൈവിധ്യ പഠനവും വൃക്ഷത്തൈ നടലും...

Read More >>
‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Jun 7, 2026 04:41 PM

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

‘അവിസ്മരണീയമായ പ്രകടനങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നടൻ’; അനുശോചനം രേഖപ്പെടുത്തി...

Read More >>
ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

Jun 7, 2026 04:12 PM

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട്

ചിരിക്കാലം ഇനി ചിരകാലം; സലിംകുമാറിന് യാത്രാമൊഴി ചൊല്ലി...

Read More >>
സലിം കുമാർ സിനിമ മേഖലയിലെ അതികായൻ; അനുശോചിച്ച് രാഹുൽ ​ഗാന്ധി

Jun 7, 2026 04:02 PM

സലിം കുമാർ സിനിമ മേഖലയിലെ അതികായൻ; അനുശോചിച്ച് രാഹുൽ ​ഗാന്ധി

സലിം കുമാർ സിനിമ മേഖലയിലെ അതികായൻ; അനുശോചിച്ച് രാഹുൽ...

Read More >>
വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

Jun 7, 2026 02:38 PM

വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട് കുടുംബശ്രീയിലെ അഴിമതി: ഫണ്ടുകൾ പലതും കൈപ്പറ്റിയത് ഗൂഗിൾ പേയിലൂടെ: നടന്നത് ഗുരുതര ക്രമക്കേടെന്ന് മന്ത്രി ടി...

Read More >>
പാലക്കാട് KSRTC ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ് അജ്ഞാതൻ

Jun 7, 2026 02:27 PM

പാലക്കാട് KSRTC ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ് അജ്ഞാതൻ

പാലക്കാട് KSRTC ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ്...

Read More >>
Top Stories

News Roundup

GCC News