പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
Jun 12, 2026 03:45 PM | By Remya Raveendran

കോഴിക്കോട് :  പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. ​​പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ​പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ​പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. നിലവിൽ മൂന്ന് വയസ്സുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. ​വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കി.കോഴിക്കോട് ജില്ലയിൽ ഇതുവരെ 12 പേർക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.അതേസമയം, ​കോഴിക്കോട് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. രോഗബാധിതനുമായി സമ്പർക്കത്തിലുണ്ടായിരുന്ന 77 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിൽ 58 പേർ ആരോഗ്യപ്രവർത്തകരും 14 പേർ കുടുംബാംഗങ്ങളുമാണ്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ രണ്ടുപേർ അതീവ റിസ്‌ക് വിഭാഗത്തിലും, 13 പേർ ഹൈ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്. 62 പേർ റിസ്‌ക് കുറഞ്ഞ വിഭാഗത്തിലാണ്. നിലവിൽ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും തന്നെ രോഗലക്ഷണങ്ങളില്ല.​കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് പ്രകാരം രാമനാട്ടുകര, ഫറൂഖ് ഭാഗങ്ങളിൽ മാത്രമാണ് രോഗബാധയുണ്ടായ സമയത്ത് ഇയാൾ സന്ദർശനം നടത്തിയിരുന്നത്. രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇയാൾ ജോലി ചെയ്തിരുന്ന ഗോഡൗണിൽ പരിശോധന നടത്തിയെങ്കിലും വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വീട്ടുവളപ്പിൽ നിന്ന് സപ്പോട്ട പഴം കഴിച്ചിരുന്നതായി രോഗി പറഞ്ഞിരുന്നു. ഇവിടെ നിന്നാകാം വൈറസ് ബാധിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പുള്ളത്.

Content Highlight: Shigellaviarus

Next TV

Related Stories
നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

Jun 12, 2026 03:50 PM

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

നിധിൻ രാജിൻ്റെ മരണം ; ലോൺ ആപ്പ് കേസിലെ മുഖ്യപ്രതി...

Read More >>
ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

Jun 12, 2026 03:27 PM

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ തിരിച്ചറിഞ്ഞു

ഗൺമാൻമാരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി, പ്രതികളെ...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

Jun 12, 2026 02:59 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മഴയുടെ തീവ്രത കുറയും, ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പ്; കണ്ണൂരിൽ ഓറഞ്ച്...

Read More >>
വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

Jun 12, 2026 02:44 PM

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു

വിളക്കോട് തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി...

Read More >>
നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

Jun 12, 2026 02:36 PM

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി

നിതിൻ രാജിന്റെ മരണം: ഡോ.റാമിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന്

Jun 12, 2026 02:31 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം ഇന്ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷാ പദ്ധതിയായ ആശ്രയ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യ വിതരണം...

Read More >>
Top Stories

News Roundup

GCC News