പേരാവൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപക ദിനാചരണം പേരാവൂർ ഓഫീസിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്ഥാപക നേതാവും വൈസ് പ്രസിഡന്റുമായ പി. ജി. പവിത്രൻ പതാക ഉയർത്തി ദിനാചരണത്തിന് തുടക്കം കുറിച്ചു.യൂണിറ്റ് സെക്രട്ടറി രാജു കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ടൗൺ വാർഡ് മെമ്പർ അബ്ദുൾ റഷീദ്, ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന്, ഏരിയ സെക്രട്ടറി അനിൽകുമാർ, സമിതി ഭാരവാഹികളായ ശശി എം.വർഗീസ് വി. ജെ. ബാലകൃഷ്ണൻ, ഭാസ്‌കരൻ, കെ. വി. രാജേന്ദ്രൻ, സുരേഷ്, ബിന്ദു എം., കൂട്ട ഭാസ്‌കരൻ, ബറാക്കനാസർ, റോയി എം. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ചടങ്ങിൽ പങ്കെടുത്ത വ്യാപാരികൾ ഒന്നടങ്കം ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി പ്രയത്നിച്ച മുൻകാല നേതാക്കളെ ചടങ്ങിൽ അനുസ്മരിച്ചു പ്രകാശ് വാച്ചാലി നന്ദി അറിയിച്ചു.
Content Highlight: Vyaparivyavasay





































