കണ്ണൂർ: ജൂൺ 19 വായനാദിനത്തിൽ കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ റോവർ & റേഞ്ച്ർ യൂണിറ്റ് സമാഹരിച്ച ബാലസാഹിത്യ പുസ്തകങ്ങൾ താറ്റിയോട് എൽ പി സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി.പ്രധാനാധ്യാപിക രാഗിണി ടീച്ചർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. അധ്യാപകരായ ശ്യാം ചന്ദ് , ജിഷ പി, ഷമൽ എം എന്നിവർ പങ്കെടുത്തു.റേഞ്ച്ർ വിദ്യാർത്ഥികളായ ഫാത്തിമ ഇസ്സുദ്ധീൻ പുസ്തകാസ്വാദനവും തീർത്ഥ പി നന്ദിയും പറഞ്ഞു. അധ്യാപകരായ വിനീത കെ ടി, നിതീഷ് ഒ വി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Content Highlight: Readingfest





































