കണ്ണൂർ: കണ്ണൂർ ജില്ലയിലെ പൈതൽ മലയിൽ മിന്നലേറ്റ് യുവതി മരിച്ചു. കൂടെയുണ്ടായിരുന്നഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. ഫോറസ്റ്റ് വാച്ചർക്കും പരുക്കേറ്റു ഇവരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരകേന്ദ്രമായ പൈതൽമലയിൽ ഞായറാഴ്ച്ച അവധി ദിനത്തിൽ ഭർത്താവിനൊപ്പമെത്തിയ യുവതിയാണ് അതിദാരുണമായി മരിച്ചത്.
പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ജു മാത്യു (31) വാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സോനുവിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ നാട്ടുകാരും സുരക്ഷാ ജീവനക്കാരും കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു സംഭവ സ്ഥലത്തുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർക്കും പരുക്കേറ്റിട്ടുണ്ട്.
Content Highlight: Kannur







.jpeg)































