കണ്ണൂർ: ബർണശേരിയിൽ ആരാധനാലയത്തിന് നേരെ അക്രമണം. കല്ലേറിൽ രണ്ട് ജനലിന്റെ ചില്ലുകൾ തകർന്നു. ബർണശേരി മൊഹിയുദ്ധീൻ ജുമാമസ്ജിദിന് നേരെയാണ് കല്ലേറുണ്ടായത്. മദ്രസയിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു സംഭവം. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഒന്നാം നിലയിലെ മദ്രസയിലെ ജനൽ ഗ്ലാസും രണ്ടാം നിലയിലെ നിസ്കാര മുറിയിലെ ജനൽ ഗ്ലാസുമാണ് കല്ലേറിൽ തകർന്നത്. കല്ലേറിൽ സൺഷേഡിനും കേടുപാടുകൾ സംഭവിച്ചു.കരിങ്കൽ കഷണങ്ങളും ഓട്ടിൻ കഷണങ്ങളും കോമ്പൗണ്ടിൽ ചിതറിയ നിലയിലാണ്. സംഭവത്തിൽ കണ്ണൂർ സിറ്റി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതായി പള്ളിയുടെ ഭാരവാഹി ഷൈജൽ പറഞ്ഞു. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.
Content Highlight: kannur


.jpeg)

.jpeg)
.jpeg)


.jpeg)

.jpeg)
.jpeg)



























