കണ്ണൂർ : ജില്ലയെ മയക്കുമരുന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഡ്രഗ് ഫ്രീ കണ്ണൂർ ക്യാമ്പയിൻ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂൺ 26 ന് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് ആൻഡ് ഫുട്ബോൾ ഗ്രൗണ്ടിൽ രാവിലെ ആരംഭിച്ച കൂട്ടയോട്ടം അഡ്വ. ടി ഒ മോഹനൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ അവബോധത്തോടൊപ്പം ലഹരി വിപണനത്തിന്റെ ഉറവിടം നശിപ്പിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളും സർക്കാർ നടത്തുമെന്ന് എംഎൽഎ പറഞ്ഞു.എസ്.പി.സി കേഡറ്റുകൾ, പോലീസുകാർ,റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ പങ്കെടുത്ത കൂട്ടയോട്ടംകാൾടെക്സ് ഗാന്ധി സർക്കിൾ, പഴയ ബസ്റ്റാൻഡ്, സ്റ്റേഡിയം പരിസരം വഴി സഞ്ചരിച്ച് തിരികെ പരേഡ് ഗ്രൗണ്ടിൽ പ്രവേശിച്ചു.പരിപാടിയിൽ ജില്ലാ കലക്ടർ പി വിഷ്ണുരാജ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരിക്കെതിരായ പോരാട്ടത്തിൽ പൊതുജനങ്ങളുടെ സജീവ പിന്തുണ ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ സിറ്റി പോലീസ് കമ്മീഷണർബി.വി വിജയ ഭരത് റെഡ്ഢി ഉദ്ഘാടനം ചെയ്തു.തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ എ.സി.പി എ. പി ചന്ദ്രൻ ആദ്യ കിക്ക് എടുത്തു. തൂഫാൻ പഞ്ച് എഗൈൻസ്റ്റ് ഡ്രഗ് എന്ന തലക്കെട്ടിൽ ബോക്സിങ് പഞ്ചിന്റെ ഉദ്ഘാടനം എം.എൽ.എ ടി. ഒ മോഹനൻ നിർവഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഓഫീസർ പി. ബിജു എന്നിവരും ലഹരിക്കെതിരെ പഞ്ച് ചെയ്തു. കൂടാളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കാഡറ്റുകളുടെ ഫ്ലാഷ്മോബും അരങ്ങേറി.
Content Highlight: Drgfreekannur






































