കേളകം: കേരളാ കാലാവസ്ഥാ അതിജീവന കാർഷിക മൂല്യവർദ്ധക വിപണന ശൃംഖല നവീകരണ പദ്ധതിയുടെ ഭാഗമായി റബ്ബർ കർഷകർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടി അടക്കാത്തോട്ടിൽ നടന്നു.റബ്ബർ ബോർഡ് തലശ്ശേരി റീജിണൽ ഓഫീസും വിജയ റബ്ബർ കർഷക സംഘവും സംയുക്തമായാണ് അടക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഓഡിറ്റോറിയത്തിൽ പരിപാടി സംഘടിപ്പിച്ചത്.വിജയറബ്ബർ കർഷക സംഘം പ്രസിഡണ്ട് അലക്സാണ്ടർ കുഴിമണ്ണിൽ അധ്യക്ഷത വഹിച്ചു. റബ്ബർ ബോർഡ് റിട്ട. റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ പി.ബി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.കേര തലശ്ശേരി ഫീൽഡ് ഓഫീസർ ജ്യോത്സന ജോസ് പദ്ധതിയെക്കുറിച്ച് വിഷയാവതരണം നടത്തി.റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ കെ. നമിയ, ആർപിഎസ് ഭാരവാഹികളായ ബേബി കാക്കനാട്ട്, സോണി കട്ടക്കൽ എന്നിവരും സംസാരിച്ചു.
Content Highlight: Adakkathode




































