https://securepubads.g.doubleclick.net/tag/js/gpt.js
adimage

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി
2026-07-13T14:40:00 | By Remya Raveendran

കോഴിക്കോട് :  വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളേക്ക് മാറ്റി.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ പ്രതി ചേർക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.അന്വേഷണസംഘം പലതവണ ഡി വൈ എഫ് ഐ നേതാവായ റിബേഷ് രാമകൃഷ്ണനെ ചോദ്യം ചെയ്തിരുന്നു. ജിതിൻ ഭാസ്കറിന്റെ അറസ്റ്റിന് പിന്നാലെ കേസിൽ പ്രത്യേക അന്വേഷണ സംഘം തന്നെ പ്രതിചേർക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് റിബേഷ് കോടതിയെ സമീപിച്ചത്..കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിവാദമായ കാഫിർ സ്ക്രീൻഷോട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ആദ്യം പങ്കുവെച്ചരിൽ റിബേഷ് രാമകൃഷ്ണനും ഉൾപ്പെടുന്നു എന്നാണ് ആരോപണം.അതേസമയം സ്‌ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ജിതിൻ ഭാസ്‌കർ അറസ്റ്റിലായിരുന്നു. റിമാൻഡിലായി 18-ാം ദിവസം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.ജിതിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ കേസിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണസംഘം.



Content Highlight: Khaffirscreanshortase

Next TV

Related Stories
സ്പോട്ട് അഡ്മിഷൻ

Jul 14, 2026 04:58 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
മിനി ജോബ്ഫെയർ

Jul 14, 2026 04:55 AM

മിനി ജോബ്ഫെയർ

മിനി...

Read More >>
ഡോക്ടർ നിയമനം

Jul 14, 2026 04:52 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
adimage
അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 14, 2026 04:43 AM

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ...

Read More >>
മഞ്ഞളാംപുറത്ത് വാഹനാപകടം:  ഡ്രൈവർക്ക് പരിക്ക്

Jul 13, 2026 09:51 PM

മഞ്ഞളാംപുറത്ത് വാഹനാപകടം: ഡ്രൈവർക്ക് പരിക്ക്

മഞ്ഞളാംപുറത്ത് ഗുഡ്സ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കണിച്ചാറിൽ നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവർക്ക്...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage