https://securepubads.g.doubleclick.net/tag/js/gpt.js
adimage

കെ.കെ രാഗേഷിന്റെ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാതി

കെ.കെ രാഗേഷിന്റെ നിയമനം ചട്ടവിരുദ്ധം: കണ്ണൂർ സിപിഐഎം ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ പരാതി
2026-07-13T15:11:00 | By Remya Raveendran

കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തിരഞ്ഞെടുത്തതിനെതിരെ സിപിഐഎം സംസ്ഥാന നേതൃത്വത്തിന് പരാതി. സംഘടനാ ചട്ടങ്ങൾ ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്ന് ആരോപിച്ചാണ് ഒരു വിഭാഗം നേതാക്കൾ ജനറൽ സെക്രട്ടറി എം.എ ബേബിക്ക് പരാതി നൽകിയത്.ജില്ലാ കമ്മിറ്റി അംഗം പോലും അല്ലാത്ത ഒരാളെ എങ്ങനെ ജില്ലാ സെക്രട്ടറിയായി നിയമിക്കുമെന്ന് പരാതിയിൽ ചോദിക്കുന്നു. ഈ തീരുമാനം പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിൽ നിന്നുള്ള സിപിഐഎമ്മിന്റെ ചില കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ അറിവോടെയാണ് ഈ പരാതി സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.തിരഞ്ഞെടുപ്പിന് മുൻപും കെ.കെ രാഗേഷിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു. തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലും രക്തസാക്ഷി ഫണ്ട് സംബന്ധിച്ച വിവാദത്തിലും അദ്ദേഹം സ്വീകരിച്ച നിലപാടുകളിൽ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ വിഷയങ്ങളെല്ലാം പരാതിയിലും പരാമർശിക്കുന്നുണ്ട്.പരാതി ലഭിച്ച വിവരം പാർട്ടി സംസ്ഥാന നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിയിലെ ആരോപണങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്നാണ് സൂചന. സംസ്ഥാനത്ത് നിർണായകമായ ജില്ലകളിൽ ഒന്നായ കണ്ണൂരിലെ നേതൃമാറ്റം പാർട്ടിക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



Content Highlight: Complaint to CPI(M) General Secretary MA Baby Against Kannur District Secretary KK Ragesh Appointment

Next TV

Related Stories
സ്പോട്ട് അഡ്മിഷൻ

Jul 14, 2026 04:58 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
മിനി ജോബ്ഫെയർ

Jul 14, 2026 04:55 AM

മിനി ജോബ്ഫെയർ

മിനി...

Read More >>
ഡോക്ടർ നിയമനം

Jul 14, 2026 04:52 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
adimage
അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 14, 2026 04:43 AM

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ...

Read More >>
മഞ്ഞളാംപുറത്ത് വാഹനാപകടം:  ഡ്രൈവർക്ക് പരിക്ക്

Jul 13, 2026 09:51 PM

മഞ്ഞളാംപുറത്ത് വാഹനാപകടം: ഡ്രൈവർക്ക് പരിക്ക്

മഞ്ഞളാംപുറത്ത് ഗുഡ്സ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കണിച്ചാറിൽ നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവർക്ക്...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage