https://securepubads.g.doubleclick.net/tag/js/gpt.js
adimage

രാഘവൻ വൈദ്യരുടെ വേർപാട്; ഓർമ്മയാകുന്നത് പാർട്ടിക്ക് കരുത്തും ആവേശവുമായിരുന്ന നേതാവ്

രാഘവൻ വൈദ്യരുടെ വേർപാട്; ഓർമ്മയാകുന്നത് പാർട്ടിക്ക് കരുത്തും ആവേശവുമായിരുന്ന നേതാവ്
2026-07-13T19:07:00 | By sukanya
#രാഘവൻ വൈദ്യർ #സിപിഐ കണ്ണൂർ #മണത്തണ #വളണ്ടിയർ ക്യാപ്റ്റൻ

മണത്തണ : പാർട്ടിക്ക് വേണ്ടി സ്വയം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അന്തരിച്ച വി കെ രാഘവൻ വൈദ്യർ.സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം,വളണ്ടിയർ ക്യാപറ്റൻ എന്നീ നിലകളിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച് പാർട്ടി സഖാക്കളുടെയും പൊതു സമൂഹത്തിന്റെയും പ്രിയങ്കരനായ നേതാവായി രാഘവൻ വൈദ്യർ മാറി. പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്,മണത്തണ ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ പി ടി എ പ്രസിഡന്റ് തുടങ്ങിയ ചുമതലകളും നിർവഹിച്ച രാഘവൻ വൈദ്യർ പൊതു അംഗീകാരം നേടിയ നേതാവുമായിരുന്നു. ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മണത്തണയിലെ നാട്ടു വൈദ്യ രംഗത്ത് അറിയപ്പെട്ട അദ്ദേഹം പ്രഗത്ഭനായ കളരി ഗുരുക്കൾ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു.ആയോധന കലകളിൽ പ്രവീണ്യം നേടിയ അദ്ദേഹത്തിന് നിരവധി ശിഷ്യരുമുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പിന് ശേഷം കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും കേരളത്തിലാകെയും പാർട്ടി പ്രവർത്തകർക്ക് വ്യായാമവും മർമ്മചികിൽസയും നൽകിയ വൈദ്യർ പാർട്ടിക്ക് കരുത്തായിരുന്നു. മണത്തണ ടൗണിലെ വീടും തന്റെ മരുന്ന് കടയും പാർട്ടിയുടെ പ്രവർത്തന കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്.

കേരളത്തിലാകെ യാത്രചെയ്തു പാർട്ടിയുടെ വളണ്ടിയർമാർക്ക് സ്വയം സംരക്ഷണത്തിനുള്ള പരിശീലനം നൽകി.വളണ്ടിയർ ക്യാമ്പുകളിൽ വൈദ്യ സഹായവും അദ്ദേഹം നൽകിയിരുന്നു. ബീഹാറിലുൾപ്പടെ ഇന്ത്യയിലെ പല ഭാഗത്തും പാർട്ടി വളണ്ടിയർമാർക്ക് പരിശീലനം നൽകാൻ രാഘവൻ വൈദ്യർ മാസങ്ങളോളം ചെലവഴിച്ചു. 70 കളിൽപാർട്ടി പ്രവർത്തനം നടത്താൻ പററാത്ത രീതിയിൽ കണ്ണൂർ ജില്ലയിലെ പാർട്ടിക്ക് കടുത്ത വെല്ലുവിളി നേരിട്ട ഘട്ടത്തിൽ പ്രതിരോധം തീർക്കുന്നതിൽ രാഘവൻ വൈദ്യർ മുൻ നിരയിലുണ്ടായിരുന്നു. പാർട്ടി സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻമാരിൽ ഒരാളുമായിരുന്നു വൈദ്യർ.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന രാഘവൻ വൈദ്യർ തിങ്കളാഴ്‌ച പുലർച്ചെയാണ് അന്തരിച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം,പന്ന്യൻ രവീന്ദ്രൻ ,ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ,അഡ്വ പി സന്തോഷ് കുമാർ എം പി , കെ ഇ ഇസ്മായിൽ എന്നിവർ അനുശോചിച്ചു.

സംസ്ഥാന എക്സി.അംഗങ്ങളായ സി എൻ ചന്ദ്രൻ,സി പി മുരളി,ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ , ജില്ല അസി.സെക്രട്ടറി എ പ്രദീപൻ,ജില്ലാ എക്സി.അംഗങ്ങളായ സി വിജയൻ,അഡ്വ വി ഷാജി,പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ ,കെ പി കുഞ്ഞികൃഷ്‌ണൻ,സി കെ ചന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

Content Highlight: V K Raghavan Vaidyar CPI Leader Passed Away Manathana Kannur

#രാഘവൻ വൈദ്യർ #സിപിഐ കണ്ണൂർ #മണത്തണ #വളണ്ടിയർ ക്യാപ്റ്റൻ

Next TV

Related Stories
സ്പോട്ട് അഡ്മിഷൻ

Jul 14, 2026 04:58 AM

സ്പോട്ട് അഡ്മിഷൻ

സ്പോട്ട്...

Read More >>
മിനി ജോബ്ഫെയർ

Jul 14, 2026 04:55 AM

മിനി ജോബ്ഫെയർ

മിനി...

Read More >>
ഡോക്ടർ നിയമനം

Jul 14, 2026 04:52 AM

ഡോക്ടർ നിയമനം

ഡോക്ടർ...

Read More >>
adimage
അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 14, 2026 04:43 AM

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

അനുമോദന ചടങ്ങിൽ വിദ്യാര്‍ഥികളെ അപമാനിച്ച സംഭവം: കെ.ടി ജലീലിനെതിരെ കേസെടുത്ത് ബാലാവകാശ...

Read More >>
മഞ്ഞളാംപുറത്ത് വാഹനാപകടം:  ഡ്രൈവർക്ക് പരിക്ക്

Jul 13, 2026 09:51 PM

മഞ്ഞളാംപുറത്ത് വാഹനാപകടം: ഡ്രൈവർക്ക് പരിക്ക്

മഞ്ഞളാംപുറത്ത് ഗുഡ്സ് പിക്കപ്പ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. കണിച്ചാറിൽ നിന്ന് വന്ന വാഹനത്തിന്റെ ഡ്രൈവർക്ക്...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage