കണ്ണൂർ: കാഞ്ഞിരോട് തണൽ ബ്രെയിൻ ആന്റ് സ്പൈൻ മെഡിസിറ്റിയിൽ" സർജിക്കൽ സ്ക്രീനിംഗ് ക്യാമ്പ് - ലിംബ് ഡിഫ്രാർ മീറ്റി കറക്ഷനായുള്ള സ്കീനിംഗ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ തിരുത്താൻ കഴിയുന്നവൈകല്യങ്ങൾ നേരത്തെ കണ്ടെത്തുകയും രോഗികൾക്ക് ഏറ്റവും അനുയോജ്യമായ ചികിത്സയും പുനരധിവാസ പദ്ധതിയുമാണ് ലക്ഷ്യമെന്നിവർ പറഞ്ഞു. കുട്ടികളിലെ പേശിസന്ധിമുറുക്കം, ഇടുപ്പെല്ല് സംബന്ധമായ പ്രശ്നങ്ങൾ, കാൽമുട്ട്, കണങ്കാൽ , പാദങ്ങളിലെ വളവുകൾ, മുതിർവരിലെ എല്ല് തേയ്മാനം, വാത രോഗങ്ങൾ മൂലമുള്ള വളവുകൾ, അപകടങ്ങൾക്കും ഒടിവുകൾക്കും ശേഷമുള്ള വൈകല്യങ്ങൾ, പക്ഷാഘാതം ( സ്ട്രോക്ക്, പാരാപ്ലീജിയ)എന്നിവയെത്തുടർന്നുണ്ടാകുന്ന കൈ -കാൽ വളവുകളും ഉൾപ്പെടെയുള്ള സങ്കീർണ്ണ പ്രശ്നങ്ങൾ കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. പരിശോധനക്ക് ശേഷം ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളിൽ അർഹരായവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ ചിലവിലും ചികിത്സ സൽകുകയാണ് തണലിന്റെ ലക്ഷ്യമെന്ന് ഡോക്ടർ ജിയോ സബാസ്റ്റ്യൻ പറഞ്ഞു. ജൂലൈ 30 വരെയാണ് റജിസ്ട്രേഷൻ.കൂടുതൽ വിവരങ്ങൾക് 79947 45001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സിവി ശുഭ ലക്ഷ്മി, കെ കെ അബ്ദുൾ സത്താർ,എ പി എം ആലപ്പി , അലക്സ് വർഗ്ഗീസ്ജോ ജോ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Content Highlight: Sergicalscreaningcamp






































