adimage

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ
2026-07-16T16:34:00 | By Remya Raveendran
#CP John #KSRTC Loss #Kerala Transport #Free Bus Travel #Road Safety #Vehicle Modification

തിരുവനന്തപുരം: സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി മുഖേന 60 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അറിയിച്ചു. ഇത് സർക്കാർ നേരത്തെ കണക്കുകൂട്ടിയിരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ധനകാര്യ മന്ത്രി കൂടിയായതിനാൽ കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രിയദർശിനി പദ്ധതിക്കായി കൂടുതൽ ബസുകൾ അനുവദിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ബസുകളുടെ കുറവുണ്ട്. ഇത് പരിഹരിക്കാൻ എം.എൽ.എമാരുടെ ഫണ്ടിൽ നിന്ന് ഓരോ ബസ് വീതം വാങ്ങി നൽകണമെന്ന നിയമം കൊണ്ടുവരാൻ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു. എക്സ്പ്രസും ഫാസ്റ്റ് പാസഞ്ചറും അടക്കം പ്രിയദർശിനി ആക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹം. എന്നാൽ നിലവിൽ അതിനുള്ള സാഹചര്യമില്ല.

ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറക്കും. എന്നാൽ അത്തരം ധാരാളം ബസുകൾ വാങ്ങുന്നത് സർക്കാരിന്റെ പോളിസിയല്ല. നിലവിലുള്ള ബസുകൾ തന്നെ നിരത്തിലിറക്കാനാണ് ശ്രമിക്കുന്നത്.

ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ സമരത്തെക്കുറിച്ച് പ്രതികരിച്ച മന്ത്രി, വാഹന മേഖലയിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്ന് ചൂണ്ടിക്കാട്ടി. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് മുന്നോട്ട് പോകുമെന്നും വിവിധ മേഖലകളിൽ ഉൾപ്പെട്ടവരെ ഉത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പുതിയ റോഡ് സുരക്ഷാ യജ്ഞം ആരംഭിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സീബ്രാ ലൈനുകളുടെ വീതി ഇരട്ടിയാക്കും.

വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ പ്രതികരിച്ച മന്ത്രി, അനുമതി നൽകുന്ന സർക്കാരാണ് ഇതെന്നും എന്നാൽ നൽകുന്ന അനുമതികൾ ദുരുപയോഗം ചെയ്യരുതെന്നും ഓർമ്മിപ്പിച്ചു. ബസുകളിൽ 'വോക്കൽ' എന്ന പേരിൽ പുറത്ത് സ്പീക്കറുകൾ ഘടിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

വോക്കൽ വെച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Content Highlight: Priyadarshini Scheme Causes Rs 60 Crore Loss, Says Minister CP John

#CP John #KSRTC Loss #Kerala Transport #Free Bus Travel #Road Safety #Vehicle Modification

Next TV

Related Stories
‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

Jul 16, 2026 05:06 PM

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

സംസ്ഥാനത്തെ പവർ കട്ടിൽ സർക്കാരിനെ പരിഹസിച്ച് സി.പി.ഐ.എം നേതാവ് വി. ശിവൻകുട്ടി. ‘പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’ എന്ന് ഫേസ്ബുക്ക്...

Read More >>
വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 03:58 PM

വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോഗം 4800 മെഗാവാട്ടായി ഉയർന്നു. ജലസംഭരണിയിലെ ജലം 28 ശതമാനം മാത്രം. രാത്രിയിൽ വൈദ്യുതി...

Read More >>
പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

Jul 16, 2026 03:25 PM

പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

കേന്ദ്ര പ്രഗതി പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. നെൽകൃഷിക്ക് കൂടുതൽ സഹായം ലഭിക്കും. കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി...

Read More >>
adimage
കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

Jul 16, 2026 03:11 PM

കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ശമ്പള വർധനവ് സംബന്ധിച്ച കരാറിൽ ആശുപത്രി അധികൃതർ ഒപ്പുവെച്ചു. ജില്ലാ കളക്ടറുടെ...

Read More >>
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

Jul 16, 2026 02:58 PM

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്നും പരമാവധി...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

Jul 16, 2026 02:22 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയം. ഒരു മാസത്തിൽ 3.81 കോടി യാത്രകൾ. ദിവസേന 12.1 ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുന്നു. കൂടുതൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage