adimage

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ, പകൽ സൺ ഉഷാറാക്കും രാത്രി സണ്ണി എടങ്ങേറാക്കും’; സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി
2026-07-16T17:06:00 | By Remya Raveendran
#V Sivankutty #Sunny Joseph #Kerala Power Cut #Electricity Crisis #UDF Government

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപകമായ പവർ കട്ടിൽ സംസ്ഥാന സർക്കാരിനെതിരെ മുൻ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി രൂക്ഷ വിമർശനവുമായി രംഗത്ത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് രാവിലെ പ്രതികരിച്ചതിന് പിന്നാലെയാണ് ശിവൻകുട്ടിയുടെ പരിഹാസം. ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ കുറിപ്പിട്ട നേതാവ്, "പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും" എന്ന് യു.ഡി.എഫ് സർക്കാരിനെ പരിഹസിച്ചു.

മൺസൂൺ കാലത്തിന് മുന്നോടിയായുള്ള രൂക്ഷമായ ചൂടിനിടെ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന പവർ കട്ടിനെയാണ് അദ്ദേഹം പരിഹസിച്ചത്.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് കൃത്യമായി പറയാനാവില്ലെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കൈമാറ്റ വ്യവസ്ഥയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട ബാധ്യതയുണ്ടെന്നും കേന്ദ്ര പൂളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

ഇത് ഭരണപരാജയമല്ലെന്നും ഇടതുസർക്കാരിന്റെ കാലത്തും സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. എന്നാൽ മന്ത്രിയുടെ വിശദീകരണങ്ങൾക്കിടെയാണ് പ്രതിപക്ഷ നേതാക്കൾ സർക്കാരിനെതിരെ ആഞ്ഞടിക്കുന്നത്.

Content Highlight: V Sivankutty Slams Kerala Govt Over Power Cuts, Targets Minister Sunny Joseph

#V Sivankutty #Sunny Joseph #Kerala Power Cut #Electricity Crisis #UDF Government

Next TV

Related Stories
പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

Jul 16, 2026 04:34 PM

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി നഷ്ടം; കൂടുതൽ ബസുകൾക്ക് എം.എൽ.എ ഫണ്ട് - മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതിയിലൂടെ 60 കോടി രൂപ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. കൂടുതൽ ബസുകൾക്കായി എം.എൽ.എ ഫണ്ട് ഉപയോഗിക്കും. വോക്കൽ സ്പീക്കറുകൾ...

Read More >>
വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 03:58 PM

വൈദ്യുതി പ്രതിസന്ധി തുടരും; എത്ര കാലം ഉണ്ടാകുമെന്ന് പറയാനാവില്ല ; മന്ത്രി സണ്ണി ജോസഫ്

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. ഉപഭോഗം 4800 മെഗാവാട്ടായി ഉയർന്നു. ജലസംഭരണിയിലെ ജലം 28 ശതമാനം മാത്രം. രാത്രിയിൽ വൈദ്യുതി...

Read More >>
പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

Jul 16, 2026 03:25 PM

പ്രഗതി പദ്ധതിയിൽ കേരളത്തിനും ഇടം; നെൽകൃഷിക്ക് കൂടുതൽ കേന്ദ്രസഹായം ലഭിക്കും ; മന്ത്രി ടി. സിദ്ദിഖ്

കേന്ദ്ര പ്രഗതി പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്തി. നെൽകൃഷിക്ക് കൂടുതൽ സഹായം ലഭിക്കും. കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി...

Read More >>
adimage
കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

Jul 16, 2026 03:11 PM

കണ്ണൂർ കൊയിലി ആശുപത്രി നഴ്സുമാരുടെ സമരം അവസാനിച്ചു; ശമ്പള വർധനവിന് കരാർ ഒപ്പിട്ടു

കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാരുടെ സമരം അവസാനിച്ചു. ശമ്പള വർധനവ് സംബന്ധിച്ച കരാറിൽ ആശുപത്രി അധികൃതർ ഒപ്പുവെച്ചു. ജില്ലാ കളക്ടറുടെ...

Read More >>
നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

Jul 16, 2026 02:58 PM

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച, പരമാവധി ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ

പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച. മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്നും പരമാവധി...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

Jul 16, 2026 02:22 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ, കൂടുതൽ ബസുകൾ വരുന്നു

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയം. ഒരു മാസത്തിൽ 3.81 കോടി യാത്രകൾ. ദിവസേന 12.1 ലക്ഷം സ്ത്രീകൾ യാത്ര ചെയ്യുന്നു. കൂടുതൽ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage