#Kelakam Panchayat #Illimukku #Ward Development #Kannur
കേളകം: കേളകം ഗ്രാമ പഞ്ചായത്ത് 14ാം വാർഡായ ഇല്ലിമുക്കിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സാമൂഹ്യ-സാമ്പത്തിക സർവേ നടത്തി.
വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിലാണ് സർവേ പൂർത്തിയാക്കിയത്. സർവേ റിപ്പോർട്ടിന്റെ അവതരണവും അനുമോദന ചടങ്ങും ഇല്ലിമുക്കിൽ നടന്നു.
കേളകം പഞ്ചായത്ത് പ്രസിഡണ്ട് ലിസ്സി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 14ാം വാർഡ് വികസന സമിതി കൺവീനർ സുമേഷ് തത്തുപാറ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ എസ്.ടി. രാജേന്ദ്രൻ സാമൂഹ്യ-സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡിലെ ജനങ്ങളുടെ ജീവിത സാഹചര്യം, വരുമാനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്തംഗം കെ.കെ. റിനീഷ് ഉപഹാരം നൽകി. മാധ്യമ പ്രവർത്തകരായ ശുഭ വലിയവീട്ടിൽ, കെ.എം. അബ്ദുൾ അസീസ്, എ.എസ്. ന്യൂ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് പ്രസിഡണ്ട് പുരുഷോത്തമൻ, സി.ഡി.എസ് മെമ്പർ രശ്മി അനിൽ, എ.ഡി.എസ് പ്രസിഡണ്ട് സ്റ്റെല്ല എസ്. നായർ, സെക്രട്ടറി ജിൻസി വെട്ടുപറമ്പിൽ, വികസന സമിതി അംഗങ്ങളായ ജിൻസി മുഞ്ഞനാട്ട്, എം.കെ. മനോജ് എന്നിവർ സംസാരിച്ചു.
സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാർഡിന്റെ സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭരണസമിതി അറിയിച്ചു.
Content Highlight: Kelakam Panchayat Illimukku Ward Conducts Socio-Economic Survey for Development



































