തളിപ്പറമ്പ്: സംസ്ഥാന സ്കൂൾ കലാ-കായിക മേഖലകളിൽ മികവ് കാട്ടിയ വിദ്യാർത്ഥികളെ സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അസിസ്റ്റന്റ് ജില്ലാ കലക്ടർ അനൂപ് ഗാൾഗെ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഡ്വ. സക്കറിയ കായക്കൂൽ അധ്യക്ഷത വഹിച്ചു.
സി.ഡി.എം.ഇ.എ ജനറൽ സെക്രട്ടറി മഹമൂദ് അള്ളാംകുളം,സീകോ ഗ്രൂപ്പ് ചെയർമാൻ സി. അബ്ദുൽ ഖാദർ,സ്കൂൾ പ്രിൻസിപ്പാൾ പി.എസ്. അൻവർ, പ്രധാനാധ്യാപകൻ എ. മഹ്റൂഫ്, വിവിധ സ്ഥാപന മേധാവികളായ ടി.പി. അഷ്റഫ്, ഇസ്മായിൽ ഓലായിക്കര, കെ.എം. നിസാമുദ്ധീൻ, മദർ പി.ടി.എ പ്രസിഡന്റ് പി. റജില, റഹ്മത്ത് ബീവി, വി.പി. റിയാസ്, കെ. അബ്ദുൽ റഷീദ്, മിഷ വിനോദ് കുമാർ എന്നിവർ സംസാരിച്ചു. അധ്യാപകരുൾപ്പെടെ 210 -പേരെ അനുമോദിച്ചു.
State skool kalolsavam
















.jpeg)






















