ചെറുപുഴ: കണ്ണൂർ ചെറുപുഴ കാക്കയംചാലിൽ പ്രവർത്തിച്ചിരുന്ന ആക്രിക്കടയിൽ പുലർച്ചെ വൻ തീപിടിത്തം. കടയിൽ കൂട്ടിയിട്ടിരുന്ന പഴയ സാധനങ്ങളിൽ നിന്നാണ് തീ പടർന്നുപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ചതിനെ തുടർന്ന് പെരിങ്ങോത്ത് നിന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റും ചെറുപുഴ പോലീസും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് സാധനങ്ങൾക്കാണ് തീ പടർന്നു പിടിച്ചത്. ചെറുപുഴ പയ്യന്നൂർ PWD റോഡരികിൽ കൂട്ടിയിട്ടിരുന്ന സാധനങ്ങളിലേക്കാണ് തീ പടർന്നു പിടിച്ചത്.ഇതിന് സമയവും ഉണ്ടായിരുന്ന മരത്തിനും തീ പിടിച്ചിരുന്നു. തീപിടിത്തത്തിൽ സൂക്ഷിച്ചിരുന്ന ആക്രി സാമഗ്രികൾ പൂർണമായും കത്തിനശിച്ചതോടെ വലിയതോതിലുള്ള സാമ്പത്തിക നഷ്ടമാണ് പ്രദേശത്ത് ഉണ്ടായത്.
Huge fire at the scrap shop




.png)
.png)





.png)
.png)


























