കൊവിഡ് കേസുകൾ; പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം: മന്ത്രി വീണാ ജോർജ്

കൊവിഡ് കേസുകൾ;  പ്രായമായവരും മറ്റു രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം: മന്ത്രി വീണാ ജോർജ്
May 29, 2025 10:38 AM | By sukanya

തിരുവനന്തപുരം: പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരോ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദ‍‌ർശനം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.

അടുത്ത ബന്ധുക്കളൊഴികെയുള്ളവരെ സന്ദ‍ർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണം. ആശുപത്രികളിലുൾപ്പെടെ രോ​ഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേ‌ർത്തു.

ലാബുകളിലുൾപ്പെടെ ആ‌‌ർ ടി പി സി ആ‌ർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യാപകമായ പരിശോധനാ സംവിധാനങ്ങൾ ഏ‍‌ർപ്പെടുത്തേണ്ടതില്ലെന്നും മന്ത്രി. നിലവിൽ 519 കേസുകളാണുള്ളത്. കൂടുതൽ ടെസ്റ്റ് ചെയ്യുന്നതു കൊണ്ടാണ് കൂടുതൽ കേസുകൾ അറിയുന്നതെന്നും മന്ത്രി കൂട്ടിച്ചേ‍‌ർത്തു.

ആ​ഗോള തലത്തിൽ കൊവിഡ് കേസുകളിൽ വ‌‌ർധനവ് കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ മീറ്റിങ്ങുകൾ നടത്തിയിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.



Covid

Next TV

Related Stories
കുടിവെള്ള വിതരണം മുടങ്ങും

Sep 9, 2025 05:29 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
വൈദ്യുതി മുടങ്ങും

Sep 9, 2025 05:27 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
നാടക സ്‌ക്രിപ്റ്റ് ക്ഷണിക്കുന്നു

Sep 9, 2025 05:26 AM

നാടക സ്‌ക്രിപ്റ്റ് ക്ഷണിക്കുന്നു

നാടക സ്‌ക്രിപ്റ്റ്...

Read More >>
ലോക സാക്ഷരതാ ദിനാചരണവും അനുമോദനവും

Sep 9, 2025 05:23 AM

ലോക സാക്ഷരതാ ദിനാചരണവും അനുമോദനവും

ലോക സാക്ഷരതാ ദിനാചരണവും...

Read More >>
തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം മിനി ജോബ് ഫെയർ

Sep 9, 2025 05:21 AM

തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം മിനി ജോബ് ഫെയർ

തൊഴിലവസരങ്ങൾ തുറന്ന് വിജ്ഞാന കേരളം മിനി ജോബ്...

Read More >>
കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം  ആഘോഷിച്ചു.

Sep 8, 2025 08:05 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ അധ്യാപക ദിനം ...

Read More >>
News Roundup






//Truevisionall