കൊട്ടിയൂർ തീർത്ഥാടകർക്കായി മണത്തണയിൽ ആരംഭിച്ച അന്നദാന കേന്ദ്രം വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു

കൊട്ടിയൂർ തീർത്ഥാടകർക്കായി മണത്തണയിൽ ആരംഭിച്ച അന്നദാന കേന്ദ്രം വത്സൻ തില്ലങ്കേരി ഉദ്‌ഘാടനം ചെയ്തു
Jun 10, 2025 08:13 PM | By sukanya

മണത്തണ : കൊട്ടിയൂർ തീർത്ഥാടകർക്കായി മണത്തണയിൽ അന്നദാനം ആരംഭിച്ചു. സേവാഭാരതിയുമായി സഹകരിച്ച് വിവേകാനന്ദ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിലാണ് അന്നദാന കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ വൈശാഖമഹോത്സവത്തിന് നാല്പത്തിനായിരത്തോളം തീർത്ഥാടകർക്ക് ഭക്ഷണം നല്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ ഈ മഹത്തായ ഉദ്യമത്തിന് വിവേകാനന്ദ ഗ്രാമ സേവാ സമിതി തയ്യാറെടുക്കുന്നത്. മണത്തണ വലിയക്കുളത്തിന്റെ എതിർഭാഗത്തായാണ് അന്നദാന കേന്ദ്രം പ്രവർത്തിക്കുക. ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി അന്നദാന കേന്ദ്രം ഉദ്‌ഘാടനം ചെയിതു. മണത്തണയ്ക്ക് അതിഥികൾക്ക് ഭക്ഷണം നൽകുന്നതിന് മഹത്തായ പാരമ്പര്യം ഉണ്ടെന്നും ഒരുകാലത്ത് കൊട്ടിയൂർ തീർത്ഥാടകർക്ക് അന്നം നൽകിയിരുന്നത് മണത്തണ ഗ്രാമമായിരുന്നെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു. താനും ചെറുപ്പകാലത്ത് കൊട്ടിയൂർ തീർത്ഥാടന വേളകളിൽ മണത്തണയിലുള്ള വീടുകളിൽ നിന്നും ഭക്ഷണം കഴിക്കാറുണ്ടായിരുന്നെന്നും, ആ മഹത്തായ പാരമ്പര്യം ഇത്തരം സംരംഭങ്ങളിലൂടെ എന്നും കാത്തുസൂക്ഷിക്കണെമന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ വിവേകാനന്ദ ഗ്രാമസേവാ സമിതി പ്രസിഡണ്ട് കുഞ്ഞോഴത്ത് മുകുന്ദൻ മാസ്റ്റർ അധ്യക്ഷനായി. ഗ്രാമസേവാ സമിതി സെക്രട്ടറി വി രാമചന്ദ്രൻ, ആർ എസ് എസ് പേരാവൂർ ഖണ്ഡ് സംഘ ചാലക്ക് വി സി ശ്രീധരൻ, പഞ്ചായത്ത് മെമ്പർ ബേബി സോജ, ആക്കൽ കൈലാസ നാഥൻ, വിജയകുമാർ ജോത്സ്യർ, നാമത്ത് രമണി, കെ വി വി ഇ എസ് മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജെ തുടങ്ങിയവർ സംസാരിച്ചു. അന്നദാന കേന്ദ്രത്തിൽ ഇന്ന് മാത്രം ആയിരത്തോളം പേർക്കാണ് ഭക്ഷണം നൽകിയത്. സാമ്പാറും, ഓലനും, അച്ചാറും, ഉപ്പേരിയും, പാൽപ്പായസവുമടക്കം വിഭവ സമൃദ്ധമായ സദ്യ കഴിച്ച് നിറഞ്ഞ മനസ്സോടെയാണ് തീർത്ഥാടകരും മടങ്ങിയത്.

For the pilgrims of Kottiyoor

Next TV

Related Stories
കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

Mar 21, 2026 05:09 PM

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം 40,263

കണ്ണൂര്‍ ജില്ലയില്‍ 52,163 പ്രവാസി വോട്ടര്‍മാര്‍; 18-19 പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം...

Read More >>
വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

Mar 21, 2026 04:52 PM

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000...

Read More >>
‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

Mar 21, 2026 03:56 PM

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി അമേരിക്ക

‘ഇറാൻ എണ്ണ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ’; ഇറാനിയൻ എണ്ണക്ക് മേലുള്ള ഉപരോധം താത്കാലികമായി നീക്കി...

Read More >>
കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

Mar 21, 2026 02:53 PM

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി പിടിയില്‍

കൊച്ചിയില്‍ നടിയ്ക്ക് നേരെ ലൈംഗിക അതിക്രമം: പ്രതി...

Read More >>
‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

Mar 21, 2026 02:31 PM

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ ശൈലജ

‘2024ൽ തോറ്റത് കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്ന് ജനം വിചാരിച്ചത് കൊണ്ട്, അഭിമാനത്തോടെ ആണ് പേരാവൂരിൽ മത്സരിക്കുന്നത്’; കെ കെ...

Read More >>
പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

Mar 21, 2026 02:19 PM

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പേരാവൂർ നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫ് നാമനിർദ്ദേശ പത്രിക...

Read More >>
Top Stories