വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി

വയനാട് പുനരധിവാസ ടൗൺഷിപ്പ്: വീട് തിരഞ്ഞെടുക്കാത്ത 104 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകി
Jun 21, 2025 11:25 AM | By sukanya

കോഴിക്കോട് : മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടെന്നു തീരുമാനിച്ച 104 കുടുംബങ്ങൾക്ക് സർക്കാർ വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ആകെ 16.05 കോടി രൂപയാണ് വിതരണം ചെയ്തത്. ഇതിൽ 2.8 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് നൽകിയത്.

ടൗൺഷിപ്പിൽ ആകെയുള്ള 402 ഗുണഭോക്താക്കളുടെ പുനരധിവാസ പട്ടികയിൽ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതി എന്നറിയിച്ചത്. ഇതിൽ രണ്ടുപേർ നേരത്തെ അറിയിച്ചതിൽനിന്നു വ്യത്യസ്തമായി ടൗൺഷിപ്പിൽ വീടു വേണം എന്ന് കത്തു നൽകി. ഒരാൾ എറാട്ടുകുണ്ട് ഉന്നതിയിലെ താമസക്കാരിയാണ്. ഉന്നതിയിൽ ഉൾപ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ വീടു നൽകി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മൂന്നുപേർ ഒഴികെ ബാക്കിയുള്ള മുഴുവൻ പേർക്കുമാണ് ഇപ്പോൾ തുക ലഭിച്ചത്.

ടൗൺഷിപ്പിൽ വീടോ 15 ലക്ഷം രൂപയോ ലഭിച്ചു കഴിഞ്ഞവർക്ക് തുക കൈമാറി ലഭിക്കുന്ന മാസവും തൊട്ടടുത്ത മാസവും മാത്രമേ വീട്ടുവാടകയായി നിലവിൽ നൽകുന്ന ധനസഹായത്തിന് അർഹതയുണ്ടായിരിക്കൂ. 402 ഗുണഭോക്താക്കളിൽ 292 പേരാണ് ടൗൺഷിപ്പിൽ വീട് തിരഞ്ഞെടുത്തത്.

wayanad

Next TV

Related Stories
സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശാസ്ത്രക്രിയയും ശനിയാഴ്ച കൊട്ടിയൂർ വ്യാപാരഭവനിൽ

Aug 21, 2025 12:44 PM

സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശാസ്ത്രക്രിയയും ശനിയാഴ്ച കൊട്ടിയൂർ വ്യാപാരഭവനിൽ

സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര ശാസ്ത്രക്രിയയും ശനിയാഴ്ച കൊട്ടിയൂർ വ്യാപാരഭവനിൽ...

Read More >>
നാടിറങ്ങിയ കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നൊടുക്കും', കര്‍മ പദ്ധതിയുമായി വനം വകുപ്പ്

Aug 21, 2025 11:04 AM

നാടിറങ്ങിയ കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നൊടുക്കും', കര്‍മ പദ്ധതിയുമായി വനം വകുപ്പ്

നാടിറങ്ങിയ കാട്ടുപന്നികളെ ഒരു വര്‍ഷം കൊണ്ട് കൊന്നൊടുക്കും', കര്‍മ പദ്ധതിയുമായി വനം...

Read More >>
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ

Aug 21, 2025 10:47 AM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണവുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്ക്കർ...

Read More >>
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

Aug 21, 2025 10:00 AM

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍...

Read More >>
ഡിഗ്രി/പി.ജി സീറ്റൊഴിവ്

Aug 21, 2025 09:55 AM

ഡിഗ്രി/പി.ജി സീറ്റൊഴിവ്

ഡിഗ്രി/പി.ജി...

Read More >>
കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

Aug 21, 2025 08:44 AM

കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി...

Read More >>
Top Stories

News Roundup

//Truevisionall