കണ്ണൂർ :കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി വിനോദയാത്ര സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 29 ന് രാത്രി ഒന്‍പത് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് സെപ്റ്റംബര്‍ ഒന്നിന് പുലര്‍ച്ചെ തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര. കല്‍പ്പാത്തി, സീതാര്‍കുണ്ഡ്, ഓറഞ്ച് ഫാം, മലമ്പുഴ ഡാം, അഹല്യ ഹെറിറ്റേജ് വില്ലേജ്, പോത്തുണ്ടി ഡാം, കേശവന്‍ പാറ എന്നീ സ്ഥലങ്ങളാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നെല്ലിയാമ്പതിയിലാണ് താമസ സൗകര്യം. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. ആഗസ്റ്റ് 26 ന് ആറന്മുള വള്ളസദ്യയോട് കൂടിയ പഞ്ചപാണ്ഡവ ക്ഷേത്ര തീര്‍ത്ഥയാത്രയും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.
Kannur