വയനാട്: ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി 10 കോടി രൂപ നൽകി. വയനാട് ദുരന്തബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ധനസഹായം കൈമാറിയത്. മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ് നിർമാണത്തിന് ഉൾപ്പടെ വേഗതപകരുന്നതാണ് ഈ ധനസഹായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
M.A. Yusuff Ali handed over 10 crore rupees.