സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു
Aug 20, 2025 02:42 PM | By Remya Raveendran

മലപ്പുറം: റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യത ആണ് ഈ പദ്ധതിക്ക് ലഭ്യമായത്. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട് .

എന്നാൽ ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽ പെട്ടു. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിംഗ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച കണ്ടെത്തിയത്.

ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥർ നൽകിയത്. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം തുടരും. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും പ്രധാന പങ്കുവഹിക്കാൻ കഴിയും. റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ റോഡിൽ നീല ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പരാതികൾ അറിയിക്കാം. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ വീഴ്ച്ച വരുത്തിയാൽ നടപടി തുടരും. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Malappuramroad

Next TV

Related Stories
കുറ്റ്യാട്ടൂരിൽ യുവതിയെയും  സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

Aug 20, 2025 04:55 PM

കുറ്റ്യാട്ടൂരിൽ യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കുറ്റ്യാട്ടൂരിൽ യുവതിയെയും സുഹൃത്തിനെയും വീട്ടിൽ പൊള്ളലേറ്റ നിലയിൽ...

Read More >>
സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

Aug 20, 2025 03:44 PM

സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി ജയരാജൻ

സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് ഇപി...

Read More >>
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി

Aug 20, 2025 03:34 PM

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പൊലീസിന്റെ കണ്ടെത്തൽ തള്ളി സർക്കാർ നിയോഗിച്ച വിദഗ്ധ...

Read More >>
കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ

Aug 20, 2025 03:26 PM

കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ

കൂത്തുപറമ്പിൽ വീടിന് മുന്നിൽ ഗർത്തം രൂപപ്പെട്ടു ; വീട് അപകടാവസ്ഥയിൽ...

Read More >>
എസ്.എഫ്.ഐ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നുവെന്ന് ഫ്രാറ്റേ നിറ്റി മൂവ്മെൻ്റ്

Aug 20, 2025 03:07 PM

എസ്.എഫ്.ഐ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നുവെന്ന് ഫ്രാറ്റേ നിറ്റി മൂവ്മെൻ്റ്

എസ്.എഫ്.ഐ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമ രാഷ്ട്രീയം അഴിച്ചു വിടുന്നുവെന്ന് ഫ്രാറ്റേ നിറ്റി...

Read More >>
കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു

Aug 20, 2025 02:57 PM

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു

കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ കലക്ടറേറ്റ് മാർച്ചും ധർണയും...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall