മലപ്പുറം : ചേളാരിയില്‍ 11 വയസുകാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഈ അടുത്ത ദിവസങ്ങളിലായി മലപ്പുറത്ത് നാലുപേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഇന്നലെയാണ് രോഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ നടത്തിയ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ ഉറവിടമേതെന്ന് വ്യക്തമായിട്ടില്ല. 11 വയസുകാരിയെ കൂടാതെ നിലവില്‍ രാഗം സ്ഥിരീകരിച്ച് രണ്ടു പേരാണ് ചികിത്സയിലുള്ളത്. ഓമശ്ശേരി പഞ്ചായത്തിലെ മൂന്നുമാസം പ്രായമുള്ള കുഞ്ഞും തലക്കുളത്തൂര്‍ പഞ്ചായത്തിലെ 31 വയസ്സുള്ള യുവാവുമാണ് ചികിത്സയിലുള്ളത്. കുഞ്ഞ് വെന്റിലേറ്ററിലും യുവാവ് ഐ സി യു വിലും ആണ്.

ഇതോടൊപ്പം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ച താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ സഹോദരനും രോഗലക്ഷണങ്ങളുള്ളതായി വിവരമുണ്ട്. ഈ കുട്ടിയുടെ സ്രവസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പ്രദേശത്തെ ജലാശയങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചുവരികയാണ്.
Malappuram