കണ്ണൂർ : കണ്ണൂർ യൂനിവേഴ്സിറ്റി കോളേജ് യൂനിയൻ ഇലക്ഷൻനാമനിർദ്ദേശപത്രിക നൽകുന്നതുമായി ബന്ധപ്പെട്ട് പയ്യന്നൂർ എടാട്ട് ക്യാംപസിൽ എസ്.എഫ്.ഐ നേതാക്കൾ അക്രമമഴിച്ചു വിട്ടെന്ന് ഫ്രറ്റെണിറ്റി മൂവ്മെൻ്റ് കണ്ണൂർ ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എസ്. എഫ്. ഐ പരാജയ ഭീതി കാരണമാണ് ഫ്രറ്റേണിക്ക് വേണ്ടി നോമിനേഷൻ നൽകാനെത്തിയ ഫഹീം ഇബ്രാഹാമിനെ നേതാക്കൾ തട്ടി കൊണ്ടുപോയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും. ക്യാംപസുകളിൽ ഇനിയും അക്രമ രാഷ്ട്രീയം അനുവദിക്കാൻ കഴിയില്ല. കാലങ്ങളായി എസ്.എഫ്.ഐ ഭരിക്കുന്ന മിക്ക ക്യാംപസുകളുടെയും അവസ്ഥ തന്നെയാണെന്ന് ഫ്രാറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫഹീം ഇബ്രാഹിം ,മഹ്റൂഫ്, മിസ്ഹബ് ബിൻ സുബൈർ ,ഇഹ്സാൻ റഹ്മാൻ എന്നിവരും പങ്കെടുത്തു.
Fretenitymovement