കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള നടപടികളുമായാണ് നരേന്ദ്രമോധി ഗവൺമെൻറ് മുന്നോട്ടുപോകുന്നതെന്ന് സിപിഎം കേന്ദ്രം കമ്മിറ്റിയംഗം ഇപി ജയരാജൻ . കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യുനിയൻസിഐടി നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം '
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ സഹകരണ നയത്തിനെതിരെ നടന്ന മാർച്ച് ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് സഹകരണ മേഖല സുപ്രധാനമാണെന്നും എന്നാൽ അതിനു തകർക്കാൻ പലതരത്തിലുള്ള തന്ത്രങ്ങളും കേന്ദ്രസർക്കാർ ആവിഷ്കരിക്കുകയാണ് എന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ പി ജയരാജൻ പറഞ്ഞു. ബീഹാർനിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം ഉറപ്പാണെന്ന് കണ്ട് വോട്ടർ പട്ടികയെ അട്ടിമറിച്ചിരിക്കുകയാണ് അത്തരത്തിൽ ജനാധിപത്യത്തെ കാറ്റിൽ പറത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. ജില്ല പ്രസിഡണ്ട് വിനോദ് വി അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ വി പ്രജീഷ് അരക്കൻ ബാലൻ എംഎം മനോഹരൻ കെ സുജയ എൻ അനിത എന്നിവർ സംസാരിച്ചു.

Epjayarajan