ഇരിട്ടി : നവീകരിച്ച് പുനർനിർമിച്ച ഇരിട്ടി തെരൂർ ശിവക്ഷേത്രത്തിലെ കുളം ഉദ്ഘാടനം ചെയിതു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022 - 23, 2023 - 24, 2024-25 വർഷങ്ങളിലെ വാർഷിക പദ്ധതികളിലായി വകയിരുത്തിയ 7939127 രൂപ ഉപയോഗിച്ചായിരുന്നു ക്ഷേത്രക്കുളം നവീകരിച്ചത്. ബുധനാഴ്ച നടന്ന ചടങ്ങിൽ കീഴല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. മിനി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്‌ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി. ഷിജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്, തെരൂർ ശ്രീ മഹാദേവക്ഷേത്രം മാനേജിങ് ട്രസ്റ്റി എം പി ശശിധരൻ, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോഹരൻ മാസ്റ്റർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ, മെമ്പർമാരായ പി ബാബു, ഷബീർ എടയന്നൂർ, ഷമൽ, പി ലേഖ , എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ TR നിമിൽ റിപ്പോർട്ട് അവതരിപ്പിച്ചു
ക്ഷേത്രക്കുളം പുനരുദ്ധാരണം 2023 ഏപ്രി മാസം ആരംഭിച്ച് 2025 മാർച്ചിലാണ് നിർമാണം പൂർത്തീകരിച്ചത്. ക്ഷേത്ര സമിതിയുടെയും നാട്ടുകാരുടെയും ദീർഘ നാളത്തെ ആവശ്യമാണ് ഇതിലൂടെ പൂർത്തീകരിക്കപ്പെടുന്നത്. ക്ഷേത്ര സമിതി ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു
Inaugurated the pond at the Shiva temple