കണ്ണൂർ : ഓൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാ ൽ വൻതോതിൽ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് ഇൻകം ടാക്സ് ഓഫിസറുടെ ഒന്നേമുക്കാൽ കോടി തട്ടിയെടു ത്ത സംഘത്തിലെ ഒരാളെ കൂടി കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീർത്തി ബാബുവിൻ്റെ നേതൃത്വത്തി ൽ പിടികൂടി. ഇതോടെ കേസിൽ നാലുപേർ അറസ്റ്റിലാ യി. കോഴിക്കോട് മാവൂർ ചെറുപ്പ കൊടക്കല്ലിൻമേൽ കെ.കെ.മുഹമ്മദ് സൈദ്(21) ആണ് പിടിയിലായത്. ചാ ർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിയാണ് ഇയാൾ.
ഉഡുപ്പിയിൽ ഇൻകം ടാക്സ് ഓഫിസറായിരുന്ന പയ്യ ന്നൂർ ഏഴിലോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. യു ട്യൂബിൽ വന്ന ഗ്രൂപ്പിൽ നിന്ന് നിർദേശിച്ച സ്ഥാപനങ്ങളു ടെ ഓഹരി വാങ്ങുന്നതിനും വിൽക്കുന്നതിനും വിവിധ ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. പരി യാരം പൊലീസ് എടുത്ത കേസ് വൻ തട്ടിപ്പായതിനാൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഈ കേസി ൽ വാണിമേൽ പാലോറമ്മൽ സ്വദേശി മുഹമ്മദ് ഷെരീ ഫിനെ (26) കഴിഞ്ഞ ജനുവരി ഒമ്പതിനും മറ്റൊരു പ്രതി യായ മലപ്പുറം മൂത്തേടം മരംവെട്ടിച്ചാൽ വെള്ളാട്ടത്തെ ഹൗസിൽ വി.വി.സനീഷിനെ (31) കഴിഞ്ഞ മാർച്ച് രണ്ടി നും സംഘത്തിലെ പ്രധാനിയായ മലപ്പുറം മൂത്തേടം പ ഞ്ചായത്തംഗവും യൂത്ത്കോൺഗ്രസ് മുൻ ജില്ല സെക്രട്ട റിയുമായ എടക്കര മരുതംങ്ങാട് മദാരി ഹൗസിൽ നൗഫ ൽ മദാരിയെ (42) കഴിഞ്ഞ ഏപ്രിൽ 17നും അറസ്റ്റ് ചെയ്തിരുന്നു.
Kannur