തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴയ്ക്ക് സാധ്യത. നാളെ മുതല്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തീവ്രമഴ കണക്കിലെടുത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ വ്യാപക മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ (5.8 km) ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഓഗസ്റ്റ് 5നു ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും, ഞായര്‍ മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
chakravathachuzhi again in kerala