കേളകം : ഛത്തീസ്‌ഗഡിൽ മനുഷ്യകടത്ത് ആരോപിച്ച് സിസ്റ്റർ. വന്ദന ഫ്രാൻസിസ്, സിസ്റ്റർ. പ്രീതി മരിയ എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് റാലിയും പൊതുസമ്മേളനവും നടത്തി. കേളകം പഞ്ചായത്തിലെ പത്ത് ക്രൈസ്തവ ദേവാലയങ്ങൾ സംയുക്തമായി നടത്തിയ സമ്മേളനം സാൻജോസ് പള്ളി വികാരി ഫാ.മാത്യു പെരുമാട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
മോൺ. കുര്യാക്കോസ് ചെറുപുഴതോട്ടത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഫാ.വർഗ്ഗീസ് ചെങ്ങനാമഠത്തിൽ ഫാ.ജോർജ്ജ് ചേലമരം, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.വിവിധ ഇടവക പള്ളികളിലെ വികാരിമാർ സമരത്തിന് നേതൃത്വം നൽകി.
Kelakam