ഇരിട്ടി: എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി എം ഡി എം എ യുമായി വീണ്ടും പിടിയിൽ.പിടിയിലായത് കണ്ണൂർ ജില്ലയിലെ ലഹരി കടത്തിന്റെ തലവൻ ഷബീർ.
ശ്രീകണ്ടാപുരം എസ് ഐ പ്രകാശനും സംഘവുംകണ്ണൂർ റൂറൽ ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും (DANSAF )ചേർന്നാണ് വീട് വളഞ്ഞു പ്രതിയെ പിടികൂടിയത്.

എം ഡി എം എ കേസിൽ ജാമ്യത്തിൽ ഇറങ്ങി മാസങ്ങൾക്കു ശേഷം ആണ് ഷബീർ വീണ്ടും പിടിയിലാകുന്നത്.വീടിനു ചുറ്റും വലിയ കൂറ്റൻ മതിലും നിരീക്ഷണ ക്യാമറകളും പട്ടികളെയും വെച്ചാണ് ഇയാൾ ലഹരി കച്ചവടം നടത്തുന്നത്.
Iritty