വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമർപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമർപ്പിച്ചു
Aug 2, 2025 04:32 PM | By sukanya

കൊച്ചി: വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗ്ഗരേഖയുടെ കരട് ഹൈക്കോടതിയില്‍ സമർപ്പിച്ചു. മാര്‍ഗ്ഗരേഖ പുറത്തിറക്കുന്നതിന് സര്‍ക്കാരിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാലാഴ്ചത്തെ സമയം അനുവദിച്ചു. 2019-ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി ക്ളാസ് റൂമില്‍ വച്ച് പാമ്പ് കടിയേറ്റ് ആശുപത്രിയിലേക്കുള്ള യാത്രാ മദ്ധ്യേ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് ജില്ലാ തല ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. കുളത്തൂര്‍ ജയ്സിങ് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കുകയും പാമ്പ് കടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ കോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. രണ്ട് ഹര്‍ജികളും ഒരുമിച്ച് പരിഗണിച്ച കോടതി കഴിഞ്ഞ പത്താം തീയതി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷാ മാര്‍ഗരേഖ ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തില്‍ തായ്യാറാക്കണമെന്ന് നിര്‍ദ്ദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ഗരേഖയുടെ കരട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. പരാതിക്കാരന്‍ മാര്‍ഗ്ഗരേഖയില്‍ ഉള്‍പ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ചീഫ് സെക്രെട്ടറിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് നിതിന്‍ ജന്‍ന്താര്‍, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് കേസ് പരിഗണിച്ചത്. ഹര്‍ജി ഭാഗത്തിനായി ആര്‍ ഗോപന്‍, സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നതിനായി കെ ആര്‍ രഞ്ജിത്ത്, മറ്റ് വിവിധ ഭാഗങ്ങളായി സി സി മാത്യു, ജി ബിന്ദു എന്നിവര്‍ ഹാജരായി.

Guidelines for the safety of students

Next TV

Related Stories
അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

Aug 2, 2025 07:11 PM

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു...

Read More >>
ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴയ്ക്ക് സാധ്യത

Aug 2, 2025 04:42 PM

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴയ്ക്ക്...

Read More >>
മംഗലാപുരത്ത് വ്യാപക എൻ ഐ എ റെയ്ഡ്

Aug 2, 2025 01:36 PM

മംഗലാപുരത്ത് വ്യാപക എൻ ഐ എ റെയ്ഡ്

മംഗലാപുരത്ത് വ്യാപക എൻ ഐ എ...

Read More >>
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aug 2, 2025 12:15 PM

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിനെതിരെ പേരാവൂർ ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ...

Read More >>
കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു.

Aug 2, 2025 12:07 PM

കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു.

കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു....

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം

Aug 2, 2025 11:30 AM

നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം

നിമിഷ പ്രിയയുടെ വധശിക്ഷ: കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall