കേളകം: അടക്കാത്തോട് ടൗണിൽ നിന്നും കരിയം കാപ്പിലേക്ക് യാത്രക്കാരുമായി പുറപ്പെട്ട ഓട്ടോറിക്ഷയിൽ കാട്ട് പന്നി ഇടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ഉപ്പു കുന്നേൽ സാബു, പുതുപ്പറമ്പിൽ തങ്കച്ചൻ, കല്ലോലിക്കൽപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം .കാട്ട് പന്നി KL.58 F.9325 ഓട്ടോറിക്ഷയിലിടിച്ചാണ് അപകടം.
Adkkathod