ഇരിട്ടി : മണിക്കൂറുകളൊളം ശക്തമായ മഴ തുടർന്ന മലയോരത്ത് പുഴകളിൽ അപകകരമായ രീതിയിൽ വെള്ളം ഉയർന്നു . വെമ്പുഴയിൽ ഉണ്ടായ ശക്തമായ മലവെള്ള പാച്ചിലിൽ മേയ്ക്കൽ മത്തായി , രൂപേഷ് എന്നിവരുടെ വീടുകളിലും മലയോര ഹൈവയിലും വെള്ളം കയറി ഒഴുകി . രാത്രി എട്ടുമണിയോടെ ആയിരുന്നു വെള്ളം കയറി തുടങ്ങിയത് . എടൂർ കരിക്കോട്ടക്കരി റീച്ചിൽ എടൂർ സിമിത്തേരി കുന്നിന് സമീപത്താണ് പുഴ കരകവിഞ്ഞ് ഒഴുകി വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയത് . കുടുംബത്തിലെ മുതിർന്നവർ ആശുപത്രിയിൽ ആയിരുന്നതുകൊണ്ട് വീടുകളിൽ ഉണ്ടായിരുന്ന കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി . മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും റോഡിലൂടെ ശക്തിയായ വെള്ളപാച്ചിലാണ് അനുഭവപെട്ടത് . വെമ്പുഴയിലെ അങ്കണവാടി റോഡിലെ പാലത്തിന്റെ മുകളൂടെ ഒഴുകിയ വെള്ളം റോഡും പറമ്പും നിറഞ്ഞ് മലയോര ഹൈവേയിൽ എത്തുക ആയിരുന്നു .
2018 ലെ പ്രളയത്തിലും സമാനമായ രീതിയിൽ വെള്ളം മലയോര ഹൈവേയിൽ കയറിയിരുന്നു . മാസങ്ങൾക്ക് മുൻപ് റോഡിന്റെ നവീകരണം നടക്കുന്ന സമയത്ത് ഇപ്പോൾ വെള്ളം കയറിയ ഭാഗം റോഡ് ഉയർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഉയർത്തിരുന്നതാണ് റോഡിൽ വെള്ളം കയറാൻ കാരണം.
Vembuzhariver