സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Jul 27, 2025 01:56 PM | By Remya Raveendran

എറണാകുളം :   സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്ക് ഒപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ , കാസറഗോഡ്, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Heavyrainalert

Next TV

Related Stories
വെമ്പുഴ കരകവിഞ്ഞു , രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം കയറി

Jul 27, 2025 04:53 PM

വെമ്പുഴ കരകവിഞ്ഞു , രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം കയറി

വെമ്പുഴ കരകവിഞ്ഞു, രണ്ടു വീടുകളിലും മലയോര ഹൈവേയിലും വെള്ളം...

Read More >>
മഴയിൽ കുതിർന്ന് മലയോരം , കോടികളുടെ നാശനഷ്ടം

Jul 27, 2025 03:51 PM

മഴയിൽ കുതിർന്ന് മലയോരം , കോടികളുടെ നാശനഷ്ടം

മഴയിൽ കുതിർന്ന് മലയോരം, കോടികളുടെ...

Read More >>
തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു, തലയുടെ മുൻഭാ​ഗത്ത് പരിക്ക്

Jul 27, 2025 03:24 PM

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു, തലയുടെ മുൻഭാ​ഗത്ത് പരിക്ക്

തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു, തലയുടെ മുൻഭാ​ഗത്ത്...

Read More >>
മഴ; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

Jul 27, 2025 03:05 PM

മഴ; ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട്

മഴ; ഇടുക്കി ഡാമിൽ ബ്ലൂ...

Read More >>
രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

Jul 27, 2025 02:24 PM

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, അറിയാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം...

Read More >>
മിഥുന്റെ മരണം; ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി; ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Jul 27, 2025 02:04 PM

മിഥുന്റെ മരണം; ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി; ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

മിഥുന്റെ മരണം; ചീഫ് സുരക്ഷ കമ്മീഷണറുടെ റിപ്പോർട്ട് തള്ളി; ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറയണമെന്ന് മന്ത്രി കെ...

Read More >>
Top Stories

News Roundup

//Truevisionall