കേളകം:ചെട്ടിയാംപറമ്പിൽ കനത്ത കാറ്റിൽ കോഴിഫാം തകർന്നു.1000 കോഴികൾ ചത്തൊടുങ്ങി. ചെട്ടിയാം പറമ്പ് മാമൂട്ടിലെ കിഴക്കേപ്പുറത്ത് ജയറാമിൻ്റെ കോഴിഫാമാണ് കാറ്റിൽ തകർന്നത്. കോഴിഫാമിൻ്റെ മേൽക്കൂര തകർന്നാണ് ആകെയുണ്ടായിരുന്ന 3000 കോഴികളിൽ ആയിരത്തോളം ചത്തൊടുങ്ങിയത്. കൂടാതെ 52 കോഴിത്തീറ്റയും വെള്ളം കയറി നശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ,സ്റ്റാൻ്റിംഗ് കമ്മറ്റി അദ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമി തുടങ്ങിയവർ കോഴിഫാം സന്ദർശിച്ചു.
Kelakam