മാനന്തവാടി: ജില്ലയില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയാണ്. മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവടികുന്ന് റോഡില്‍ മരം വീണ് കെഎസ്ഇബി പോസ്റ്റ് തകരുകയും റോഡ് പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Hevyrainmananthavadi