ഉദയഗിരി: ഛത്തീസ്ഘട്ടിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിൽ അഡ്വ. സജീവ് ജോസഫ് എംഎൽഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കള്ളകേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഇവരെ എത്രയും വേഗം വിട്ടയക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അസീസ്സി സന്യാസിനി സമൂഹത്തിൽപ്പെട്ട ഉദയഗിരിയിലെ സി. വന്ദന ഫ്രാൻസീസിനെയും അങ്കമാലി സ്വദേശിനി സി. പ്രീതി മേരിയെയും ഛത്തീസ്ഘട്ടിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽവച്ച് മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച സംഭവത്തിലാണ് അഡ്വ. സജീവ് ജോസഫ് എംഎൽഎ പ്രതിഷേധിച്ചത്.
പ്രായപൂർത്തിയായ പെന്തിക്കോസ് സഭാ വിഭാഗത്തിൽപ്പെട്ട മൂന്നു യുവതികളെ മാതാപിതാക്കളുടെ ആവശ്യപ്രകാരം കോൺവെന്റിലെ ജോലിക്ക് വേണ്ടി കൂട്ടിക്കൊണ്ടുപോകുന്ന വഴിയിൽ ആണ് ദുർഗ് റെയിൽവേ സ്റ്റേഷനിലെ ബജരംഗദൾ അനുഭാവിയായ റെയിൽവേ ടിക്കറ്റ് എക്സാമിനർ സ്ഥലത്തെ ബജരംഗദൾ ഗുണ്ടാ സംഘത്തെ വിളിച്ചുവരുത്തി ആക്രമിക്കുകയും കള്ളക്കേസിൽ കുടുക്കുകയും ചെയ്തിട്ടുള്ളത്. ഇതിൽപ്പെട്ട ഒരു യുവതിയെ മർദ്ദിച്ചു ഭീഷണിപ്പെടുത്തിയാണ് അവരിൽ നിന്നും പരാതി എഴുതി വാങ്ങിയിട്ടുള്ളത്. മാതാപിതാക്കൾ പഞ്ചായത്ത് പ്രസിഡണ്ടിനെയും കൂട്ടി പോലീസിൽ ഹാജരായി നിരപരാധികളായ സിസ്റ്റേഴ്സിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഛത്തീസ്ഗഡിലെ ബിജെപി ഗവൺമെൻറ് കള്ളക്കേസിൽ പെടുത്താനാണ് ശ്രമിച്ചത്. സിസ്റ്റർമാരുടെ മോചനത്തിനായി മുഖ്യമന്ത്രി വഴിയും, കെ സി വേണുഗോപാൽ എംപി മുഖേനയും ശ്രമം നടത്തി വരുകയാണെന്ന് ഉദയഗിരിയിലെ സി. വന്ദന ഫ്രാൻസിസിൻ്റെ വീട് സന്ദർശിച്ച അഡ്വ. സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.

ഇന്ന് വൈകുന്നേരം കെ സി വേണുഗോപാൽ എംപി സിസ്റ്റർ വന്ദന യുടെ സഹോദരൻ ജിന്‍സ് ഫ്രാൻസിസിനെ ഫൊണിൽ വിളിച്ചു ഇക്കാര്യത്തിൽ ചതീസ്ഗഡ് ഭരണ കൂടവുമയി ബന്ധപ്പെട്ട് സിസ്റ്റർമാരുടെ മോചനത്തിന് വേണ്ടി ശ്രമിച്ചുവരുന്നതയി അറിയിച്ചിട്ടുണ്ടെന്നും എം എൽ എ സജീവ് ജോസഫ് അറിയിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി മാത്യു, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, തോമസ് വർഗീസ്, ജോസ് വട്ടമല, ജോസ് പറയംകുഴി എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
Sajeev Joseph MLA said that the nuns who are Malayalis should be released soon.